Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; താരത്തിന് തുണയായത് ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ഒഴിവായതോടെ; സഞ്ജുവിനെ പകരക്കാരനായി വിളിച്ചത് ട്വന്റി-20 ടീമിലേക്ക്

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; താരത്തിന് തുണയായത് ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ഒഴിവായതോടെ; സഞ്ജുവിനെ പകരക്കാരനായി വിളിച്ചത് ട്വന്റി-20 ടീമിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാന് പര്യടനത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് സഞ്ജു ടീമിൽ തിരിച്ചെത്തിയത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളിൽനിന്ന് താരത്തെ ഒഴിവാക്കിയത്.

ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമിൽ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരൻ. ധവാൻ വിശദ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP