Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സഞ്ജു സാംസൺ, നീ കയ്യടി അർഹിക്കുന്നുവെന്ന് സേവാഗ്; വിജയത്തോളം നീ ടീമിനെ എത്തിച്ചുവെന്ന് ഹർബജൻ സിങ്ങ്; തകർപ്പൻ ഇന്നിങ്ങ്‌സിന് പിന്നാലെ സഞ്ജുവിന് ഇതിഹാസങ്ങളുടെ അഭിനന്ദപ്രവാഹം

സഞ്ജു സാംസൺ, നീ കയ്യടി അർഹിക്കുന്നുവെന്ന് സേവാഗ്; വിജയത്തോളം നീ ടീമിനെ എത്തിച്ചുവെന്ന് ഹർബജൻ സിങ്ങ്; തകർപ്പൻ ഇന്നിങ്ങ്‌സിന് പിന്നാലെ സഞ്ജുവിന് ഇതിഹാസങ്ങളുടെ അഭിനന്ദപ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ ഇന്നിങ്സ് സഞ്ജു സാംസണിനെ അഭിനന്ദനപ്രവാഹം കൊണ്ട് പൊതിയുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ച് ടീം ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗും ഹർഭജൻ സിംഗും മുഹമ്മദ് കൈഫും അടക്കമുള്ളവർ രംഗത്തെത്തി.

ലഖ്നൗവിലെ മഴയ്ക്ക് ശേഷമുണ്ടായ ഇന്ത്യയുടെ വിക്കറ്റ്മഴ തുടച്ചുനീക്കി വിജയത്തോളം ടീമിനെ എത്തിച്ച സഞ്ജുവിന്റെ പ്രയത്നത്തിനാണ് ഇതിഹാസ ഓപ്പണറായ വീരുവിന്റെ പ്രശംസ. നിർഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിങ്സാണ് സഞ്ജു കാഴ്ചവെച്ചതെന്ന് വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു.

സഞ്ജു വിജയത്തോളം ടീമിനെ എത്തിച്ചു എന്നത് എടുത്തുപറഞ്ഞായിരുന്നു ഇന്ത്യയുടെ എക്കാലത്തയും മികച്ച സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗിന്റെ പ്രതികരണം.

 സഞ്ജു അഗ്രസീവും ഇംപ്രസീവുമായി ബാറ്റ് വീശിയെന്നും അഭിനന്ദനം അർഹിക്കുന്നതായുമായിരുന്നു മുൻതാരം മുഹമ്മദ് കൈഫിന്റെ കുറിപ്പ്. ഇവർക്കൊപ്പം ഇർഫാൻ പത്താനും ഇയാൻ ബിഷപ്പും അടക്കമുള്ളവരും സഞ്ജുവിന് അഭിനന്ദനവുമായി രംഗത്തെത്തി.

 


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ 9 റൺസിന് തോറ്റെങ്കിലും ഏകദിന കരിയറിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുമായി സഞ്ജു സാംസൺ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ 250 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് എട്ട് വിക്കറ്റിന് 240 റൺസേ നേടാനായുള്ളൂ.

ശിഖർ ധവാനും(4), ശുഭ്മാൻ ഗില്ലും(3), റുതുരാജ് ഗെയ്ക്വാദും(19), ഇഷാൻ കിഷനും പുറത്തായ ശേഷം ആറാമനായി ക്രീസിലെത്തി 63 പന്ത് നേരിട്ട സഞ്ജു 9 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 86* റൺസ് നേടി. സഞ്ജുവിന്റെ പോരാട്ടത്തിന് പുറമെ ശ്രേയസ് അയ്യർ 50ഉം ഷർദ്ദുൽ ഠാക്കൂർ 33ഉം റൺസ് നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP