Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ; ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം; താങ്കളുടെ എംപി തീർച്ചയായും നിങ്ങൾക്കായി നിലകൊള്ളുമെന്ന് തരൂരിന്റെ ട്വീറ്റ്; നന്ദി അറിയിച്ച് സഞ്ജു സാംസണും; മലയാളി ക്രിക്കറ്ററെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം; രണ്ടാം വരവ് ഗംഭീരമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ; ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം; താങ്കളുടെ എംപി തീർച്ചയായും നിങ്ങൾക്കായി നിലകൊള്ളുമെന്ന് തരൂരിന്റെ ട്വീറ്റ്; നന്ദി അറിയിച്ച് സഞ്ജു സാംസണും; മലയാളി ക്രിക്കറ്ററെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം; രണ്ടാം വരവ് ഗംഭീരമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ശശി തരൂരിന് സഞ്ജു സാംസണിന്റെ നന്ദി. തരൂരിന്റെ ട്വീറ്റിന് മറുപടിയായാണ് സഞ്ജു നന്ദി അറിയിച്ചത്. 'അഭിനന്ദനങ്ങൾ സഞ്ജു സാംസൺ. ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം. താങ്കളുടെ എംപി തീർച്ചയായും നിങ്ങൾക്കായി നിലകൊള്ളും' ഇതായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിസിസിഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് തരൂർ അഭിനന്ദനം അറിയിച്ചത്. ഇതിനാണ് സഞ്ജു നന്ദി അറിയിക്കുന്നത്.

നേരത്തെ ഒരു ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു ഇന്ത്യൻ കുപ്പായം അണിഞ്ഞിരുന്നു. പിന്നീട് നീണ്ട നാൾ ടീമിൽ എടുത്തില്ല. ഐപിഎല്ലിലെ പ്രകടനങ്ങളും ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തവണ ടീമിനൊപ്പം എത്തുന്നത് സഞ്ജുവിന് അതി നിർണ്ണായകമാണ്. കടുത്ത പരിശീലനത്തിലാണ് താരം. അതിനിടെയാണ് ആശംസയും അഭിന്ദനവും തേടിയെത്തുന്നത്.

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി റെക്കോർഡിട്ട സഞ്ജുവിനെ 'തിരുവനന്തപുരത്തിന്റെ സ്വന്തം' എന്നു വിശേഷിപ്പിച്ച ശശി തരൂരിനെ തിരുത്തി മലയാളി താരം എസ്. ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഗോവയ്‌ക്കെതിരായ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിന് മറുപടിയായാണ് ശ്രീയുടെ തിരുത്ത്.

വിജയ് ഹസാരെ ട്രോഫിയിൽ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു ഇരട്ടസെഞ്ചുറി നേടുമ്പോൾ താൻ ഐപിയു പാർലമെന്റിന്റെ യോഗത്തിൽ പങ്കെടുക്കാൻ ഫ്രാങ്ക്ഫർട്ടിൽനിന്ന് ബെൽഗ്രേഡിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് കുറിച്ച തരൂർ, ഇന്ത്യൻ സിലക്ടർമാർ ഈ പ്രകടനം കാണുന്നില്ലേയെന്നും ചോദിച്ചിരുന്നു. ഈ ട്വീറ്റിനു താഴെ മറുപടിയായിട്ടാണ് മുൻ ഇന്ത്യൻ താരം കൂടിയായ ശ്രീശാന്ത് ട്വീറ്റ് ചെയ്തത്.

'സർ, അദ്ദേഹത്തെ (സഞ്ജുവിനെ) തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്. സഞ്ജു മലയാളത്തിന്റെ അഭിമാന പുത്രനാണ്. മഹാനായ ഇന്ത്യക്കാരനും. രാജ്യാന്തര ക്രിക്കറ്റിൽ ഇതിലും മികച്ച പ്രകടനങ്ങളുമായി നമ്മുടെ അഭിമാനം ഉയർത്താൻ പോകുന്ന താരമാണ് അദ്ദേഹം. ഈ പ്രതീക്ഷയോടെ നമുക്ക് സഞ്ജുവിന് ഉറച്ച പിന്തുണ നൽകാം' ഇതായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.

വിജയ് ഹസാരെ ട്രോഫിയിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ എയ്ക്കായും പുറത്തെടുത്ത ഉജ്വല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി നേടി കരുത്തുകാട്ടിയ സഞ്ജു, എട്ട് മത്സരങ്ങളിൽനിന്ന് 58.57 ശരാശരിയിൽ 410 റൺസാണ് നേടിയത്. മൂന്നു സെഞ്ചുറി സഹിതം 508 റൺസ് നേടിയ വിഷ്ണു വിനോദിനു പിന്നിൽ കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്‌കോററുമാണ് സഞ്ജു.

ഗോവയ്ക്കെതിരെ 129 പന്തിൽ 21 ഫോറും 10 സിക്‌സും സഹിതം 212 റൺസെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയർന്ന സ്‌കോറുമായി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP