Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ജയത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് സയിദ് അജ്മൽ; ഉമർ അക്മലിനെ റഫറൽ സമ്പ്രദായത്തിലൂടെ പുറത്താക്കിയത് ഇതിനു തെളിവെന്നും പാക് ഓഫ് സ്പിന്നർ

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ജയത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് സയിദ് അജ്മൽ; ഉമർ അക്മലിനെ റഫറൽ സമ്പ്രദായത്തിലൂടെ പുറത്താക്കിയത് ഇതിനു തെളിവെന്നും പാക് ഓഫ് സ്പിന്നർ

കറാച്ചി: ലോകകപ്പിലെ ആറാം മത്സരത്തിലും ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ച സന്തോഷത്തിലാണ് ഇന്ത്യൻ ടീമും ആരാധകരും. എന്നാൽ, പാക്കിസ്ഥാന്റെ തോൽവി ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദവുമായി പാക് ഓഫ് സ്പിന്നർ സയിദ് അജ്മൽ രംഗത്തെത്തി.

റഫറൽ സമ്പ്രദായത്തിലൂടെ ഉമർ അക്മലിനെ അമ്പയർ സ്റ്റീവ് ഡേവിസ് പുറത്താക്കിയത് ഇതിന്റെ ഭാഗമാണെന്നും അജ്മൽ ആരോപിച്ചു. താൻ ബൗൾ ചെയ്യുമ്പോൾ സ്റ്റീവ് ഡേവിസാണ് അമ്പയറെങ്കിൽ ഒരു അപ്പീലും അനുവദിക്കാറില്ല. റഫറലിനായി അപ്പീൽ ചെയ്യേണ്ടിവരികയാണ് പതിവെന്നും അജ്മൽ പറഞ്ഞു.

പാക്കിസ്ഥാനുമായി സ്റ്റീവ് ഡേവിസിന എന്തോ പ്രശ്‌നമുണ്ട്. ഇന്ത്യാ-പാക് മത്സരത്തിന് ഡേവിസിനെ അമ്പയറാക്കരുതെന്ന തങ്ങളുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ല. സ്‌നിക്കോ മീറ്ററിൽ ബാറ്റിൽ പന്ത് തട്ടിയതായി കാണിക്കാതിരുന്നിട്ടും സ്റ്റീവ് ഡേവിസ് ഔട്ട് വിധിക്കുകയായിരുന്നു. റഫറലിനായി ഉപയോഗിക്കുന്ന സാങ്കേതിവിദ്യയുടെ സാങ്കേതികത തനിക്ക് മനസിലാകുന്നില്ല.

2011ലെ ലോകകപ്പ് സെമി ഫൈനലിൽ സച്ചിൻ ടെൻഡുൽക്കറെ വിക്കറ്റിന് മുന്നിൽ കുടുക്കിയിട്ടും റഫറൽ അപ്പീലിലൂടെ ഔട്ടല്ലെന്ന് വിധിച്ചു. അപ്പോൾ ക്രീസിൽ സച്ചിനൊപ്പമുണ്ടായിരുന്ന ഗംഭീർ പോലും സച്ചിനോട് പറയുന്നത് താൻ കേട്ടിട്ടുണ്ട്. റഫറലിന് പോകണ്ട അത് ഔട്ടാണെന്ന്. എന്നാൽ റഫറലിൽ സച്ചിൻ ഔട്ടല്ലെന്നാണ് വിധിച്ചത്. ഈ സാങ്കേതികവിദ്യ തനിക്ക് മനസിലാകുന്നില്ലെന്നും അജ്മൽ പറഞ്ഞു. അജ്മൽ ഉന്നയിച്ച ആരോപണങ്ങളെ മുൻ താരങ്ങളായ ഇമ്രാൻ നസീറും സർഫ്രാസ് നവാസും പിന്തുണച്ചിരുന്നു.

ധോണിയുടെ അപ്പീലിൽ ഉമർ അക്മലിനെതിരായ അപ്പീൽ റഫർ ചെയ്തപ്പോൾ കടുത്ത ഇന്ത്യൻ ആരാധകർ പോലും അത് ഔട്ടാകുമെന്ന് കരുതിയിരുന്നില്ല. സാധാരണഗതിയിൽ ഇത്തരത്തിൽ സംശയമുണ്ടാകുമ്പോൾ ബാറ്റ്‌സ്മാന് അനുകൂലമായാണ് അമ്പയർമാർ വിധിയെഴുതാറുള്ളത്. പക്ഷേ, സ്‌നിക്കോ മീറ്ററിൽ കാര്യമായ വ്യതിയാനം ഉണ്ടാകാതിരുന്നിട്ടും ഇന്ത്യക്ക് അനുകൂലമായി വിധി പറയുകയായിരുന്നു അമ്പയർ സ്റ്റീവ് ഡേവിസ്. ഇതാണ് അജ്മലിനെ പ്രകോപിപ്പിച്ചത്. ഇന്ത്യ ആദ്യ മത്സരം തോറ്റാൽ ലോകകപ്പിന്റെ ജനപ്രീതി ഇടിയുമെന്ന തിരിച്ചറിവാണ് പാക്കിസ്ഥാന്റെ തോൽവിക്കു പിന്നിലെന്ന ആരോപണവും ചില കോണിൽ നിന്ന് ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP