Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോലിക്ക് ഉപദേശവുമായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ; ഇപ്പോൾ ലഭിക്കുന്ന പ്രശസ്തിയിലും മറ്റും അഭിരമിക്കരുത്; റൺസിനായി ഇനിയും ആർത്തിക്കാണിക്കാനും ക്രിക്കറ്റ് ദൈവം; കോലിയുടെ ബാറ്റിങ് അതിശയകരമെന്നും സച്ചിൻ

കോലിക്ക് ഉപദേശവുമായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ; ഇപ്പോൾ ലഭിക്കുന്ന പ്രശസ്തിയിലും മറ്റും അഭിരമിക്കരുത്; റൺസിനായി ഇനിയും ആർത്തിക്കാണിക്കാനും ക്രിക്കറ്റ് ദൈവം; കോലിയുടെ ബാറ്റിങ് അതിശയകരമെന്നും സച്ചിൻ

സ്പോർട്സ് ഡെസ്‌ക്

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുൻപ് നായകൻ വിരാട് കോലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കോലി ഇപ്പോൾ തനിക്ക് ലഭിക്കുന്ന പ്രശസ്തിയിലും മറ്റും അഭിരമിക്കരുതെന്നും നേട്ടങ്ങളിൽ ഒന്നിലും സംതൃപ്തനാകരുതെന്നും സച്ചിൻ പറഞ്ഞു.എത്ര റൺസ് സ്‌കോർ ചെയ്താലും മതിയായെന്ന് തോന്നരുത്. ഇനിയും കൂടുതൽ കൂടുതൽ റൺസ് നേടണമെന്ന തോന്നൽ വേണമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് പറയാനുള്ളതെന്ന് സച്ചിൻ പറഞ്ഞു.

കോലിയും അതുപോലെയാണ്. എത്ര തന്നെ റൺസ് സ്‌കോർ ചെയ്താലും അദ്ദേഹത്തിന് മതിയാകുന്നില്ല. എന്നാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എപ്പോൾ സംതൃപ്തി തോന്നിത്തുടങ്ങുന്നോ അപ്പോൾ മുതൽ നിങ്ങളുടെ വീഴ്ചയാരംഭിക്കുമെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. ബൗളറുടെ ലക്ഷ്യം പത്തു വിക്കറ്റ് വീഴുന്നതോടെ അവസാനിക്കും എന്നാൽ ബാറ്റ്സ്മാന്റെ കാര്യം അങ്ങനെയല്ല. അവർക്ക് എത്ര വേണമെങ്കിലും മുന്നോട്ടു പോകാം, സച്ചിൻ കൂട്ടിച്ചേർത്തു. ഇ.എസ്‌പി.എൻ ക്രിക്ഇൻഫോയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിശയകരമാണ് കോലിയുടെ ഇപ്പോഴത്തെ പ്രകടനങ്ങൾ. അദ്ദേഹം അതു തന്നെ തുടർന്നാൽ മതി. ചുറ്റും നടക്കുന്നതിനെ കുറിച്ചൊന്നും ഓർത്ത് കോലി വേവലാതിപ്പെടേണ്ട കാര്യമില്ല. നേടേണ്ടത് എന്താണ് എന്നതിൽ മാത്രം ശ്രദ്ധകൊടുക്കുക. മത്സരഫലത്തെ കുറിച്ച് വേവലാതിപ്പെടാതെ മനസ് കാണിക്കുന്ന വഴിയെ പോകാനും സച്ചിൻ കോലിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP