Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണില്ലാത്തവരുടെ കാഴ്ച ഒടുവിൽ മാസ്റ്റർ ബ്ലാസ്റ്റർ കണ്ടു; ഇന്ത്യയുടെ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അംഗീകരിക്കണം; താരങ്ങളെ ബിസിസിഐയുടെ പെൻഷൻ സ്‌കീമിന് കീഴിൽ കൊണ്ടുവരണമെന്നും സച്ചിൻ

കണ്ണില്ലാത്തവരുടെ കാഴ്ച ഒടുവിൽ മാസ്റ്റർ ബ്ലാസ്റ്റർ കണ്ടു; ഇന്ത്യയുടെ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അംഗീകരിക്കണം; താരങ്ങളെ ബിസിസിഐയുടെ പെൻഷൻ സ്‌കീമിന് കീഴിൽ കൊണ്ടുവരണമെന്നും സച്ചിൻ

മുംബൈ: കാഴ്ചപരിമിതരായ ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷനായ 'ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദ ബ്ലൈൻഡ് ഇൻ ഇന്ത്യ' (സിഎബിഐ)യ്ക്ക് അംഗീകാരം നൽകി അംഗീകരിക്കണമെന്ന് സച്ചിൻ തെണ്ടുൽക്കർ ആവശ്യപ്പെട്ടു. കാഴ്ചപരിമിതിയുള്ള താരങ്ങളെ ബിസിസിഐയുടെ പെൻഷൻ സ്‌കീമിന് കീഴിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിനോദ് റായി അധ്യക്ഷനായ ബിസിസിഐ ഭരണസമിതിക്ക് എഴുതിയ കത്തിലാണ് സച്ചിൻ ഈ ആവശ്യം ഉന്നയിച്ചത്.

എല്ലാവർക്കും പ്രചോദനമാകുന്ന വിജയമാണ് കാഴ്ചപരിമിതരുടെ ഇന്ത്യൻ ടീം നേടിയതെന്നും കഴിഞ്ഞ കാലങ്ങളിൽ ബിസിസിഐ അവരെ പരിഗണിച്ചതുപോലെ ഇത്തവണയും പരിഗണിക്കണമെന്നും സച്ചിൻ പറഞ്ഞു.കാഴ്ചപരിമിതരുടെ ലോകകപ്പിൽ തുടർച്ചയായ നാലാം കിരീടമാണ് ഇന്ത്യ നേടിയതെന്ന് സച്ചിൻ കത്തിൽ ചൂണ്ടിക്കാട്ടി. ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്ബത്തിക സുരക്ഷ കണക്കിലെടുത്ത് ബിസിസിഐയുടെ പെൻഷൻ സ്‌കീമിന് കീഴിൽ കളിക്കാരെ കൊണ്ടുവരണമെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.

കാഴ്ചപരിമിത ക്രിക്കറ്റ് താരങ്ങളുടെ പോരാട്ടം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒന്നാണെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ഒട്ടേറെ തടസ്സങ്ങൾ മറികടന്ന് ഒറ്റക്കെട്ടായി പോരാടിയാണ് അവർ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. അവരുടെ വിജയം മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതും മനുഷ്യന്റെ അതിരുകളില്ലാത്ത സാധ്യതകളെ നമുക്കു പരിചയപ്പെടുത്തുന്നതുമാണ് സച്ചിൻചൂണ്ടിക്കാട്ടി.ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷ കണക്കിലെടുത്ത് ബിസിസിഐയുടെ പെൻഷൻ സ്‌കീമിന് കീഴിൽ കളിക്കാരെ കൊണ്ടുവരണമെന്നും സച്ചിൻ കത്തിൽ ആവശ്യപ്പെട്ടു.

ഈ താരങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ബിസിസിഐ നൽകിയിട്ടുണ്ടെന്നറിയാം. ഭാവിയിലും ഈ പിന്തുണ തുടരുമെന്നാണ് പ്രതീക്ഷയെന്നും സച്ചിൻ കുറിച്ചു. ലോകകപ്പ് നേടിയ ടീമംഗങ്ങൾക്ക് ബിസിസിഐ പാരിതോഷികം നൽകുമെന്ന് വിനോദ് റായി പ്രഖ്യാപിച്ചിരുന്നു. അവരുടെ സംഘടനയെ അംഗീകരിക്കുകയും അവരെയും പെൻഷൻ പദ്ധതിക്കു കീഴിൽ കൊണ്ടുവരികയും ചെയ്യുന്നതാകും ഏറ്റവു നല്ല സമ്മാനമെന്നായിരുന്നു സച്ചിന്റെ അഭിപ്രായം.

അടുത്തിടെ നടന്ന കാഴ്ചപരിമിതരുടെ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു. ജനുവരി 20നു നടന്ന കലാശപ്പോരിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. കാഴ്ചപരിമിതരുടെ ക്രിക്കറ്റിൽ ഇന്ത്യ തുടർച്ചയായ നാല് കിരീടങ്ങൾ നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP