Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സച്ചിന്റെ ജഴ്‌സി നമ്പർ ഉപയോഗിച്ച ശാർദൂലിന്റെ അവസ്ഥ; അരങ്ങേറ്റ ദിവസം തന്നെ സച്ചിൻ ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങി ശാർദൂൽ താക്കൂർ; പത്താം നമ്പർ ജഴ്‌സി ഉപയോഗിക്കാൻ ഇനി ആരെയും അനുവദിക്കരുതെന്നും ആരാധകർ

സച്ചിന്റെ ജഴ്‌സി നമ്പർ ഉപയോഗിച്ച ശാർദൂലിന്റെ അവസ്ഥ; അരങ്ങേറ്റ ദിവസം തന്നെ സച്ചിൻ ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങി ശാർദൂൽ താക്കൂർ; പത്താം നമ്പർ ജഴ്‌സി ഉപയോഗിക്കാൻ ഇനി ആരെയും അനുവദിക്കരുതെന്നും ആരാധകർ

മറുനാടൻ ഡസ്‌ക്

സച്ചിൻ തെൻഡുൽക്കറിന്റെ 10 എന്ന ജഴ്‌സി നമ്പർ ഇനി ആര് ഉപയോഗിക്കും ? എന്നാൽ ആരും ഉപയോഗിക്കേണ്ട എന്നാണ് ആരാധകരുടെ പക്ഷം. സച്ചിന്റെ ജഴ്‌സി നമ്പർ ഉപയോഗിച്ച ശാർദൂലിന്റെ അവസ്ഥ കണ്ടാൽ ഇനി ആരും ഉപയോഗിക്കുകയുമില്ല. സച്ചിന്റെ ജഴ്‌സി നമ്പറായ 10 ഉപയോഗിച്ച ശാർദൂൽ താക്കൂർ അരങ്ങേറ്റ ദിവസം തന്നെ സച്ചിൻ ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങി. പത്താം നമ്പർ ജഴ്‌സി ഉപയോഗിക്കാൻ ഇനി ആരെയും അനുവദിക്കരുതെന്നും ആരാധകർ ബിസിസിഐ യോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകർക്കും മറക്കാനാകാത്ത ജഴ്‌സി നമ്പറാണ് 10. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ ജഴ്‌സിയുടെ നമ്പറായിരുന്നു അത്. എന്നാൽ ഇതേ നമ്പറിലുള്ള ജഴ്‌സി മറ്റ് ഇന്ത്യൻ താരങ്ങൾ ആരെങ്കിലും ഇട്ടാൽ എന്തായിരിക്കും അവസ്ഥയെന്ന് അരങ്ങേറ്റ മത്സരത്തോടെ തന്നെ ശാർദൂൽ താക്കൂറിന് മനസ്സിലായി. എന്തായാലും ഇനി ആരും ഇത്തരമൊരു സാഹസത്തിനു മുതിരില്ലെന്നുറപ്പാണ്.

ശ്രീലങ്കയ്‌ക്കെതിരായ നാലാം മത്സരത്തിലാണ് ശാർദൂൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 10ാം നമ്പർ ജഴ്‌സിയായിരുന്നു ശാർദൂൽ ധരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രോളന്മാരുടെ വക കണിക്കിന് കിട്ടുകയും ചെയ്തു. ആദ്യ മത്സരത്തിൽ തന്നെ പത്താം നമ്പർ ജഴ്‌സി ഇടണമായിരുന്നോ എന്നും ആ നമ്പറിലുള്ള ജഴ്‌സി ധരിക്കാൻ ശാർദൂൽ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട് എന്നുമൊക്കെയാണ് വിമർശനങ്ങൾ. ബിസിസിഐ, പത്താം നമ്പർ ജഴ്‌സി ഉപയോഗിക്കാൻ ഇനി ആരെയും അനുവദിക്കരുതെന്നും ഏറെപ്പേർ ആവശ്യപ്പെട്ടു.

എന്നാൽ അത് വെറുമൊരു നമ്പർ മാത്രമാണെന്ന് ബിസിസിഐ ധരിക്കരുതെന്നും ലോകക്രിക്കറ്റിൽ സച്ചിനെ ആരാധിക്കുന്നവരുടെ മുഴുവൻ വികാരമാണ് ആ നമ്പറെന്നും ചിലർ കുറിച്ചു. ആരാധകരിൽ ചിലർ അതിരുകൾ ലംഘിച്ച് അസഭ്യങ്ങൾ വരെ പറയുകയും ചെയ്തു.

ബിസിസിഐക്ക് വന്ന ട്വിറ്റർ മെസേജുകളിൽ ചിലത്:

Dear @imShard do u have any sense to take #jerseyno10 from @sachin_rt
You don't know it is belongs to our god #SachinTendulkar @BCCI pic.twitter.com/hAirscElG8

- VenkatBharatKorikana (@LoyalSachiNist) September 1, 2017


Jersey no10 to S. thakur ?? @BCCI #RetireTheJerseyNo10 we don't want anyone
else other thn @sachin_rt to wear tht No. #RT if you support pic.twitter.com/6C637KjS4v

- CrickeTendulkar (@CrickeTendulkar) September 1, 2017

 

Didn't like Shardul Thakur wearing jersey no.10!Infact can't see anyone wearing it except Sachin
Bcci shud respect d emotions of Sachin fans

- Swati (@SwatiT_) September 1, 2017

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP