Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

'ഞങ്ങളുടെ മാന്യത ദൗർബല്യമായി കരുതരുത്'; ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ടെന്ന് സച്ചിൻ; 'ഇന്ത്യൻ എയർഫോഴ്‌സിനെ ഓർത്ത് അത്യധികമായി അഭിമാനിക്കുന്നുവെന്ന് മഹേഷ് ബാബു

'ഞങ്ങളുടെ മാന്യത ദൗർബല്യമായി കരുതരുത്'; ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ടെന്ന് സച്ചിൻ; 'ഇന്ത്യൻ എയർഫോഴ്‌സിനെ ഓർത്ത് അത്യധികമായി അഭിമാനിക്കുന്നുവെന്ന് മഹേഷ് ബാബു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ തിരിച്ചടിയെ ഇന്ത്യൻ ജനത ഒന്നടങ്കം കൈയടിച്ചു സ്വീകരിക്കുകയാണ്. അതേസമയം വ്യോമസേന അംഗങ്ങളെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. 'ഞങ്ങളുടെ മാന്യത ഞങ്ങളുടെ ദൗർബല്യമായി കരുതരുത്, ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ട് ജയ് ഹിന്ദ്' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന് പുറമെ തെലുങ്ക് സിനിമാതാരം മഹേഷ്ബാബുവും പാക് ആക്രമണത്തിൽ സൈന്യത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യൻ എയർഫോഴ്‌സിനെ ഓർത്ത് അത്യധികമായി അഭിമാനിക്കുന്നു,? എയർഫോഴ്‌സിന്റെ ധീരന്മാരായ പൈലറ്റുമാർക്ക് ബിഗ് സല്യൂട്ട്' എന്നായിരുന്നു താരം ട്വിറ്ററിൽ കുറിച്ചത്.

ഇന്ന് പുലർച്ചെയാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിൽ ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്‌ഷെ ഭീകരരുടെ പാക്കിസ്ഥാനിലെ ഏറ്റവും വലിയ കേന്ദ്രമാണ് സൈന്യം അഗ്‌നിക്കിരയാക്കിയത്. ആക്രമണത്തിൽ ജെയ്‌ഷെ കമാൻഡർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച നിരവധി തീവ്രവാദികളെയും വധിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP