Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ മുൻനിരയെ എളുപ്പം വീഴ്‌ത്തിയിട്ടും നല്ല തുടക്കം പാഴാക്കി സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി തകർപ്പൻ ഫോമിൽ രോഹിത് ശർമ്മ; അജിങ്ക്യ റഹാനെയ്ക്ക് അർധ സെഞ്ച്വറി; രോഹിത് റഹാനെ സഖ്യത്തിന്റെ ചിറകിലേറി ഇന്ത്യക്ക് തിരിച്ച് വരവ്; രണ്ടാം സെഷനിൽ വിക്കറ്റ് പോകാതെ ചായക്ക് പിരിഞ്ഞ് ഇന്ത്യ

ഇന്ത്യൻ മുൻനിരയെ എളുപ്പം വീഴ്‌ത്തിയിട്ടും നല്ല തുടക്കം പാഴാക്കി സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി തകർപ്പൻ ഫോമിൽ രോഹിത് ശർമ്മ; അജിങ്ക്യ റഹാനെയ്ക്ക് അർധ സെഞ്ച്വറി; രോഹിത് റഹാനെ സഖ്യത്തിന്റെ ചിറകിലേറി ഇന്ത്യക്ക് തിരിച്ച് വരവ്; രണ്ടാം സെഷനിൽ വിക്കറ്റ് പോകാതെ ചായക്ക് പിരിഞ്ഞ് ഇന്ത്യ

സ്പോർട്സ് ഡെസ്‌ക്‌

തുടക്കത്തില തകർച്ചയ്ക്ക് ശേഷം രോഹിത് റഹാനെ സഖ്യം തിരിച്ചടിച്ചതോടെ റാഞ്ചി ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ മുന്നേറുന്നു. ആദ്യ സെഷനിൽ 39ന് 3 എന്ന നിലയിൽ തകർച്ചയെ ഉറ്റ് നോക്കിയ ഇന്ത്യയെ തകർപ്പൻ സെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ 108*(149) അർഢ സെഞ്ച്വറി നേടിയ അജിങ്ക്യ റഹാനെ 74*(114) എന്നിവർ ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ നേടിയ 166 റൺസ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയാണ്. ചായ സമയത്ത് കളി നിർത്തുമ്പോൾ 52 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 എന്ന നിലയിലാണ് ഇന്ത്യ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ രണ്ടും ആന്റിച്ച് നോർട്ടെ ഒരു വിക്കറ്റു വീഴ്‌ത്തി.

ഈ പരമ്പരയിലെ തന്റെ മൂന്നാമത്തെയും കരിയറിലെ ആറാമത്തെയും സെഞ്ച്വറിയാണ് റാഞ്ചിയിൽ രോഹിത് കുറിച്ചത്. 149 പന്തുകൾ നേരിട്ട താരം ഇതുവരെ 13 ഫോറും നാല് സിക്‌സും പായിച്ചു. നേരത്തെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയിരുന്നു. മറുവശത്ത് രോഹിത്തിന് നല്ല് പിന്തുണ നൽകുന്ന റഹാനെ 10 ഫോറും ഒരു സിക്‌സും പായിച്ചാണ് 74 റൺസ് നേടി പുറത്താകാതെ നിൽക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP