Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗരാഷ്ട്രയെ അട്ടിമറിച്ച് പ്രതീക്ഷ നിലനിർത്തി കേരളം; രഞ്ജി ട്രോഫിയിൽ മോനിഷിന് ചരിത്ര നേട്ടം

സൗരാഷ്ട്രയെ അട്ടിമറിച്ച് പ്രതീക്ഷ നിലനിർത്തി കേരളം; രഞ്ജി ട്രോഫിയിൽ മോനിഷിന് ചരിത്ര നേട്ടം

പെരിന്തൽമണ്ണ: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി ജയം. 45 റൺസിനായിരുന്നു കേരളത്തിന്റെ ജയം. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ 99 റൺസ് മാത്രമായിരുന്നു സൗരാഷ്ട്രയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കേരള ബൗളർമാർ 69 റൺസിൽ സൗരാഷ്ട്രയെ എറിഞ്ഞിട്ടു. ഇതോടെ ക്വാർട്ടർ മത്സരങ്ങൾക്കുള്ള കേരളത്തിന്റ സാധ്യത സജീവമായി.

69 റൺസ് നേടിയ ജഗദീഷിന്റെ മികവിൽ ആദ്യ ഇന്നിങ്‌സിൽ കേരളം 166 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 157ൽ പുറത്തായി. ഒമ്പത് റൺ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം 105 റൺസ് കൂടി കൂട്ടി ചേർത്തപ്പോൾ പുറത്തായി. വിജയ പ്രതീക്ഷയുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗരാഷ്ട്ര 69 റൺസിൽ ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കെ മോനിഷും രണ്ട് വിക്കറ്റുകൾ വീതം നേടിയ സന്ദീപ് വാര്യരും അശോക് ചന്ദ്രനുമാണ് കേരളത്തിന്റെ വിജയ ശിൽപ്പികൾ.

ഈ കളിയിൽ മോനിഷ് 11 വിക്കറ്റാണ് ഉള്ളത്. ഇതോടെ മോനിഷിന്റെ ഈ സീസണിലെ വിക്കറ്റ് നേട്ടം 42 ആയി. ഒരു സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റിക്കോർഡാണ് മോനിഷ് നേടുന്നത്. രാംപ്രകാശിന്റെ പേരിലുള്ള റിക്കോർഡാണ് തകർത്തത്

ജയത്തോടെ ലഭിച്ച് ആറ് പോയിന്റ് കൂടി കൂട്ടിച്ചേർത്ത് 25 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് കേരളം. 29 പോയിന്റുള്ള സൗരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സിയിൽ നിന്ന് രണ്ട് ടീമുകൾക്കാണ് ക്വാർട്ടറിൽ കളിക്കാൻ കഴിയുന്നത്. അടുത്ത കളിയിൽ ജയിക്കാനായാൽ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP