Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വോൺ പുഞ്ചിരിക്കുന്നു, കാരണം രാജസ്ഥാൻ നന്നായി കളിച്ചു'; ഹൃദയം കീഴടക്കി ആർസിബിയുടെ ട്വീറ്റ്; വോണിന് ആദരമായി രാജസ്ഥാന്റെ ഫൈനൽ പ്രവേശം

'വോൺ പുഞ്ചിരിക്കുന്നു, കാരണം രാജസ്ഥാൻ നന്നായി കളിച്ചു'; ഹൃദയം കീഴടക്കി ആർസിബിയുടെ ട്വീറ്റ്; വോണിന് ആദരമായി രാജസ്ഥാന്റെ ഫൈനൽ പ്രവേശം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഫൈനൽ പ്രവേശനം മുൻ നായകനും ഇതിഹാസ സ്പിന്നറുമായ ഷെയ്ൻ വോണിനുള്ള സമർപ്പണം ആയാണ് ടീമും ആരാധകരും കാണുന്നത്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനോട് തോറ്റ് പുറത്തായെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇതിഹാസ താരത്തെ ഓർക്കാൻ മറന്നില്ല. മത്സര ശേഷം ആർസിബിയുടെ ഒരു ട്വീറ്റ് ആരാധക ഹൃദയം കീഴടക്കി വൈറലായി.

രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തിയപ്പോൾ വോണിനെ പരാമർശിക്കുന്ന ട്വീറ്റുകൾ എന്ന ഹാഷ്ടാഗിൽ ട്രെൻഡിംഗായിരുന്നു. ഇതിനൊപ്പം ആർസിബിയുടെ ഒരു ട്വീറ്റും വലിയ ശ്രദ്ധയാകർഷിച്ചു. 'രാജസ്ഥാൻ റോയൽസ് നന്നായി കളിച്ചു. മഹാനായ ഷെയ്ൻ വോൺ നിങ്ങളെ ഓർത്ത് പുഞ്ചിരിക്കുന്നു, ഫൈനലിന് എല്ലാ ആശംസകളും' എന്നായിരുന്നു തോൽവിക്കിടയിലും ആർസിബിയുടെ ട്വീറ്റ്. ഈ ട്വീറ്റ് രാജസ്ഥാൻ ടീം റീ-ട്വീറ്റ് ചെയ്തു.

 


ഐപിഎൽ പതിനഞ്ചാം സീസണിൽ രാജസ്ഥാന്റെ മത്സരങ്ങൾക്കെല്ലാം ഷെയ്ൻ വോണിന്റെ ചിത്രങ്ങളുമായാണ് ആരാധകർ സ്റ്റേഡിയങ്ങളിലെത്തിയത്. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ തന്നെ ടീമിന് കിരീടം സമ്മാനിച്ച വോണിനുള്ള ശരിയായ ആദരമായി രാജസ്ഥാന്റെ ഫൈനൽ പ്രവേശം ഇതോടെ മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP