Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202222Saturday

ആരെയും നിലനിർത്തില്ല; 'പുതിയ ടീം' ഒരുക്കാൻ പഞ്ചാബ്; കോഹ്ലിയും മാക്സ്വെല്ലും ബാംഗ്ലൂരിൽ തുടരും; പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിൽ ആരാധകർ

ആരെയും നിലനിർത്തില്ല; 'പുതിയ ടീം' ഒരുക്കാൻ പഞ്ചാബ്; കോഹ്ലിയും മാക്സ്വെല്ലും ബാംഗ്ലൂരിൽ തുടരും; പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിൽ ആരാധകർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐ.പി.എൽ നായക സ്ഥാനം ഒഴിഞ്ഞെങ്കിലും വിരാട് കോഹ്ലിയേയും ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനേയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തും. അതേസമയം ടീമിന് ആര് നയിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മെഗാലേലത്തിന് മുന്നോടിയായി നവംബർ 30 നകം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകാൻ ടീമുകളോട് അറിയിച്ചിട്ടുണ്ട്. ഡിസംബറിലാണ് മെഗാ ലേലം നടക്കുന്നത്.

കഴിഞ്ഞ സീസണോട് കൂടി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതോടെ ആർ.സി.ബിയുടെ അടുത്ത ക്യാപ്റ്റൻ ആരാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം മെഗാലേലത്തിന് മുൻപ് പഞ്ചാബ് കിങ്‌സ് ഒരു താരങ്ങളേയും നിലനിർത്തില്ലെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ ടീം വിടുമെന്ന് ഉറപ്പായതോടെ പുതിയ ടീം രൂപീകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമം. കെ.എൽ. രാഹുൽ പുതിയ ടീമായ സഞ്ജയ് ഗൊയെങ്കയുടെ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയേക്കും. ഗൊയെങ്കയുടെ ലഖ്നൗ ടീമിന്റെ നായകസ്ഥാനത്തേക്കാണ് രാഹുലിനെ പരിഗണിക്കുന്നത്.

ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ്, പേസർ അർഷ്ദീപ് സിങ്, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിലനിർത്തിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവർക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ലേലത്തിലെത്തുമ്പോൾ പഞ്ചാബിന് 90 കോടി രൂപ ബഡ്ജറ്റ് ഉണ്ടാവും. മറ്റ് ടീമുകളിൽ നിലനിർത്തുന്ന താരങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയെ നിലനിർത്തും. പേസർ ജസ്പ്രീത് ബുംറയേയും ടീം ലേലത്തിൽ വെക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം കെയ്റോൺ പൊള്ളാർഡിനെ ടീമിൽ നിലനിർത്താൻ ചർച്ചകൾ തുടരുകയാണ്. സൂര്യകുമാർ യാദവിനേയോ ഇഷൻ കിഷനേയോ നിലനിർത്താനാണ് മുംബൈയുടെ പദ്ധതി.

നാല് താരങ്ങളെയാണ് മെഗാലേലത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് നിലനിർത്താനാകുക. അതിനാൽ സൂര്യകുമാർ യാദവിനെ ലേലത്തിൽ വെച്ച് വിളിച്ചെടുക്കാനും ഇഷൻ കിഷനെ നിലനിർത്താനുമാണ് ടീം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.

ചെന്നൈ സൂപ്പർകിങ്‌സ് മഹേന്ദ്രസിങ് ധോണി, റിതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് നിലനിർത്തുന്നത്. സുരേഷ് റെയ്‌നയെ വിട്ടുകളയുന്നു എന്നതാണ് ചെന്നൈ ക്യാംപിലെ ഞെട്ടിപ്പിക്കുന്ന വാർത്ത.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരെയ്നേയും ആന്ദ്രെ റസലിനേയും നിലനിർത്തുന്നതിനാണ് പദ്ധതിയിടുന്നത്. വരുൺ ചക്രവർത്തിയേയും കൊൽക്കത്ത നിലനിർത്തിയേക്കും. ഓപ്പണർമാരായ വെങ്കടേഷ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരിൽ ഒരാളെ നിലനിർത്താനും കൊൽക്കത്ത ആലോചിക്കുന്നുണ്ട്.

ഡൽഹി ക്യാപിറ്റൽസ് നിരയിൽ നായകൻ റിഷഭ് പന്ത് ടീമിനൊപ്പം തുടരും. മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ലേലത്തിൽ വിട്ടുകൊടുക്കാനാണ് ഡൽഹിയുടെ പദ്ധതി. അക്സർ പട്ടേൽ, പൃഥ്വി ഷാ, ആന്റിച്ച് നോർത്യെ എന്നിവരെയാകും ഡൽഹി നിലനിർത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP