Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകളിൽ നിന്നും 32 വിക്കറ്റുകൾ; മിന്നും സെഞ്ചുറി; ആർ അശ്വിൻ ഐ.സി.സിയുടെ ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരം

ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകളിൽ നിന്നും 32 വിക്കറ്റുകൾ; മിന്നും സെഞ്ചുറി; ആർ അശ്വിൻ ഐ.സി.സിയുടെ ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരം

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഐ.സി.സിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ബൗളിംഗിലും ബാറ്റിംഗിലും പുറത്തെടുത്ത മിന്നും പ്രകടനമാണ് അശ്വിനെ നേട്ടത്തിലെത്തിച്ചത്.

അശ്വിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്.

24 wickets in February 
A match-defining hundred vs England 
ICC Men's Player of the Month 

Congratulations, @ashwinravi99pic.twitter.com/FXFYyzirzK

— ICC (@ICC) March 9, 2021

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് ടെസ്റ്റുകളിൽ നിന്നുമായി 32 വിക്കറ്റുകളാണ് അശ്വിൻ വീഴ്‌ത്തിയത്. അശ്വിൻ തന്നെയാണ് പരമ്പരയിലെ താരമായി മാറിയത്.

കഴിഞ്ഞമാസം 24 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയിരിക്കുന്നത്. അതും 15.70 ശരാശരിയിൽ. ബാറ്റിങ്ങിലും താരം തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. 35.2 ആണ് അശ്വിന്റെ ബാറ്റിങ് ശരാശരി. ഒരു സെഞ്ചുറിയും താരം കുറിച്ചിരുന്നു.

2021 ജനുവരി മുതലാണ് ഒരു മാസത്തെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുക്കാൻ ഐ.സി.സി ആരംഭിച്ചത്. ജനുവരിയിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത് മറ്റൊരു ഇന്ത്യൻ താരമായി ഋഷഭ് പന്തായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ തകർപ്പൻ പ്രകടനമാണ് പന്തിന് തുണയായത്.

ഫെബ്രുവരിയിലെ ഏറ്റവും മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട് സ്വന്തമാക്കിയിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ താരം 231 റൺസാണ് അടിച്ചെടുത്തത്. എല്ലാ മത്സരത്തിലും താരം അർധസെഞ്ചുറി നേടുകയും ചെയ്തിരുന്നു.

Three ODIs in February. 231 runs. 231 average 

She's the new number  women's ODI batter and now @Tammy_Beaumont has another individual accolade to her name 

Congratulations, Tammy!  pic.twitter.com/770bgYCr7v

— ICC (@ICC) March 9, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP