Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹീറോയായി; റുബെൽ ഹുസൈനെതിരായ ബലാത്സംഗക്കേസ് 19കാരിയായ നടി പിൻവലിച്ചു

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹീറോയായി; റുബെൽ ഹുസൈനെതിരായ ബലാത്സംഗക്കേസ് 19കാരിയായ നടി പിൻവലിച്ചു

ധാക്ക: ബംഗ്ലാദേശിനെ ക്വാർട്ടറിലെത്തിക്കാൻ നടത്തിയ മിന്നും പ്രകടനം പേസ് ബൗളർ റൂബൽ ഹുസൈനു തുണയായി. ഹുസൈനെതിരായി 19കാരിയായ നടി നസ്‌നിൻ അക്തർ നൽകിയ ബലാത്സംഗ കേസാണ് മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചത്.

നടി തന്നെയാണ് റൂബലിനെതിരായ പരാതി പിൻവലിക്കുന്ന കാര്യം വ്യക്തമാക്കിയത്. വിവാഹ വാദ്ഗാനം നൽകി റൂബൽ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ നടി പരാതി നൽകിയിരുന്നത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും റൂബലിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ദേശീയ താൽപര്യം കണക്കിലെടുത്ത് കോടതി ലോകകപ്പ് കഴിയുന്നതുവരെ ജാമ്യമനുവദിച്ചതിനെത്തുടർന്നാണ് റൂബലിന് ലോകകപ്പിൽ കളിക്കാനായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റുബെൽ 53 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തിരുന്നു. റുബെലിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്ത് ക്വാർട്ടറിലെത്താൻ ബംഗ്ലാദേശിനെ സഹായിച്ചത്. ഇതോടെ റൂബൽ രാജ്യത്ത് വീരനായകനായി.

ഈ സാഹചര്യത്തിലാണ് നടി പരാതി പിൻവലിച്ചത്. 'എന്റെ മുൻ സുഹൃത്തുകൂടിയായ റൂബലിനോട് ക്ഷമിച്ചിരിക്കുന്നു. കേസ് തുടരാൻ ആഗ്രഹിക്കുന്നില്ല. റൂബലിനെതിരെ തെളിവുകൾ നൽകാനും പോകുന്നില്ല. ഞാൻ തെളിവു നൽകുന്നില്ലെങ്കിൽ പിന്നെ കേസ് ഇല്ലല്ലോ' എന്നാണ് ബംഗ്ലാദേശിൽ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം കേസിൽ ഹാജരാകുന്നതിൽ നിന്ന് നടിയുടെ അഭിഭാഷകൻ പിന്മാറിയിരുന്നു. രാജ്യത്തിനുവേണ്ടി പോരാടുന്ന റൂബലിനെ സമ്മർദ്ദത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് അഭിഭാഷകൻ പിന്മാറിയത്. ഇതുകൂടി കണക്കിലെടുത്താണ് നടി കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.

ലോകകപ്പിന് തൊട്ടുമുൻപാണ് റൂബൽ ഹുസൈനെതിരെ നസ്‌നിൻ അക്തർ പീഡനമാരോപിച്ച് കേസ് നൽകിയത്. ധാക്കയിലെ ജയിലിൽ കഴിഞ്ഞിരുന്ന റൂബൽ ഹുസൈന് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ലോകകപ്പ് കളിക്കാനായത്. ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോർഡ് നൽകിയ ഉറപ്പിനെത്തുടർന്നായിരുന്നു ജാമ്യം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ലോകകപ്പിനിടയിൽ നടക്കുന്ന വിചാരണയിൽ നേരിട്ട് ഹാജരേകേണ്ടെന്ന അനുകൂല വിധിയും റൂബലിന് ലഭിച്ചിരുന്നു. എന്തായാലും ദേശീയ ഹീറോ ആയ ഹുസൈന് കേസ് പിൻവലിച്ചത് കൂടുതൽ ആശ്വാസമായി. തന്നെ ബ്‌ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്നായിരുന്നു റൂബൽ ഹുസൈൻ വാദിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP