Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ കളിച്ചു: രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിനു സമനില; സഞ്ജു സാംസൺ കളിയിലെ താരം; ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റ്‌

മഴ കളിച്ചു: രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിനു സമനില; സഞ്ജു സാംസൺ കളിയിലെ താരം; ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റ്‌

കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിനു സമനില. മഴ വില്ലനായതോടെയാണ് ചതുർദിന മത്സരത്തിൽ കേരളത്തിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്.

മത്സരത്തിൽ കേരളത്തിനു ലഭിച്ച ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവിൽ മൂന്നു പോയിന്റ് ്‌ലഭിച്ചു. ജമ്മുവിന് ഒരു പോയിന്റും.

കേരളം ഒന്നാം ഇന്നിങ്‌സിൽ 306 റൺസാണ് എടുത്തിരുന്നത്. സഞ്ജു സാംസൺ 154ഉം ജലജ് സക്‌സേന 69ഉം റൺസ് നേടി. മറുപടിക്കിറങ്ങിയ ജമ്മു കശ്മീർ ഒന്നാം ഇന്നിങ്‌സിൽ 121 റൺസിനു പുറത്താകുകയായിരുന്നു. മോനിഷ് കാരേപ്പറമ്പിൽ 4 വിക്കറ്റും ഇഖ്ബാൽ അബ്ദുള്ള 3 വിക്കറ്റും നേടി.

ഫോളോ ഓൺ ചെയ്തു രണ്ടാം ഇന്നിങ്‌സിൽ ജമ്മു കശ്മീർ 4ന് 91 എന്ന നിലയിൽ നിൽക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. രണ്ടാം ദിനത്തിലും മഴ പെയ്തതിനാൽ കളി ഒരു ദിവസത്തോളം തടസപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP