Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഖ്ബാൽ അബ്ദുള്ള 157 നോട്ട് ഔട്ട്; ഹൈദരാബാദിനെതിരായ രഞ്ജി മത്സരത്തിൽ കേരളത്തിനു കൂറ്റൻ സ്‌കോർ; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 9ന് 506

ഇഖ്ബാൽ അബ്ദുള്ള 157 നോട്ട് ഔട്ട്; ഹൈദരാബാദിനെതിരായ രഞ്ജി മത്സരത്തിൽ കേരളത്തിനു കൂറ്റൻ സ്‌കോർ; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 9ന് 506

ഭുവനേശ്വർ: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫിയിൽ കേരളത്തിനു കൂറ്റൻ സ്‌കോർ. അതിഥി താരമായ ഇക്‌ബാൽ അബ്ദുള്ളയുടെ സെഞ്ച്വറിയുടെ മികവിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം 9ന് 506 എന്ന നിലയിലാണ്.

14 ഫോറിന്റെയും ആറു സിക്‌സിന്റെയും അകമ്പടിയോടെ 214 പന്തിലാണ് ഇഖ്ബാൽ 157 റൺസെടുത്തത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്‌ബോൾ ഇഖ്ബാൽ അബ്ദുള്ളയും സന്ദീപ് വാര്യരുമാണ് ക്രീസിൽ. രഞ്ജി ട്രോഫിയുടെ ഈ സീസണിൽ അതിഥി താരമായാണ് ഇഖ്ബാൽ കേരള ടീമിലെത്തിയത്.

മുൻ മുംബൈ താരമായ ഇഖ്ബാൽ അബ്ദുള്ള തന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് ഭുവനേശ്വറിൽ കുറിച്ചത്. എട്ടാം വിക്കറ്റിൽ ഇഖ്ബാൽ അബ്ദുള്ള-മോനിഷ് സഖ്യം കൂട്ടിച്ചേർത്ത 141 റൺസ് കേരളത്തിന്റെ ഇന്നിങ്‌സ് 500 കടത്തി. നേരത്തെ അഞ്ചാം വിക്കറ്റിൽ ജലജ് സക്‌സേനയും സച്ചിൻ ബേബിയും 147 റൺസിന്റെ കൂട്ടുകെട്ട് തീർത്തിരുന്നു.

സച്ചിൻ ബേബി 80(209), ജലജ് സക്‌സേന 79(130), മോനിഷ് 40(152) രോഹൻ പ്രേം 41(156) എന്നിവവരും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മെഹ്ദി ഹസ്സനും രണ്ട് വിക്കറ്റെടുത്ത രവി കിരണുമാണ് ഹൈദരാബാദ് ബൗളിങ് നിരയിൽ മികച്ചു നിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP