Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ബംഗാളിന് ഒന്നാം ഇന്നിങ്‌സ് ലീഡ്: ഷഹബാസ് അഹമ്മദ് നേടിയ അർധസെഞ്ചുറിയുടെ മികവിൽ ബംഗാളിന് മികച്ച ലീഡ്: കേരളത്തിന് വീണ്ടും ബാറ്റിങ് തകർച്ച !

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ബംഗാളിന് ഒന്നാം ഇന്നിങ്‌സ് ലീഡ്: ഷഹബാസ് അഹമ്മദ് നേടിയ അർധസെഞ്ചുറിയുടെ മികവിൽ ബംഗാളിന് മികച്ച ലീഡ്: കേരളത്തിന് വീണ്ടും ബാറ്റിങ് തകർച്ച !

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനെതിരായി ബംഗാളിന് 68 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ബംഗാൾ, ഒന്നാം ഇന്നിങ്സിൽ 307 റൺസിന് പുറത്തായി. മൂന്നാം ദിനം ആദ്യ സെഷനിൽ നാലു വിക്കറ്റ് ബാക്കിനിൽക്കെ ബംഗാൾ കൂട്ടിച്ചേർത്ത 71 റൺസാണ് അവർക്ക് നിർണായകമായ് 68 റൺസ് ലീ‍ഡ് സമ്മാനിച്ചത്. അർധസെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദാണ് ബംഗാളിന് മികച്ച ലീഡ് ഉറപ്പാക്കിയത്. ഷഹബാസ് 131 പന്തിൽ രണ്ടു ഫോറുകൾ സഹിതം 51 റൺസെടുത്തു. ഏഴാം വിക്കറ്റിൽ അർണബ് നന്ദിക്കൊപ്പം ഷഹബാസ് കൂട്ടിച്ചേർത്ത 49 റൺസും ബംഗാൾ ഇന്നിങ്സിൽ നിർണായകമായി.

തുമ്പ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണർ അഭിഷേക് രാമൻ സെഞ്ചുറിയും (110), മനോജ് തിവാരി (51), ഷഹബാസ് അഹമ്മദ് (50) എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ബംഗാളിന് കരുത്തായത്. മൂന്നാം വിക്കറ്റിൽ രാമനും മനോജ് തിവാരിയും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആറിന് 236 എന്ന നിലയിൽ മൂന്നാം ദിനം കളിയാരംഭിച്ച ബംഗാൾ 307 റൺസിന് പുറത്താകുകയായിരുന്നു. കേരളത്തിനായി എസ്. മിഥുൻ മൂന്നും ബേസിൽ തമ്പി, കെ.എസ്. മോനിഷ്, ജലജ് സക്‌സേന എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ രണ്ടു റൺസ് എന്ന നിലയിലാണ്. ഓപ്പണർ പി. രാഹുലാണ് (0) പുറത്തായത്. അശോക് ഡിൻഡയുടെ പന്തിൽ ക്ലീൻ ബൗൾഡായി. ജലജ് സക്സേന (1), സഞ്ജു സാംസൺ (1) എന്നിവരാണ് ക്രീസിൽ. ഒൻപതു വിക്കറ്റ് ശേഷിക്കെ ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാളഅ‍ 66 റൺസ് പിന്നിലാണ് കേരളം.ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെ (116) മികവിലാണ് കേരളം ഒന്നാം ഇന്നിങ്‌സിൽ 239 റൺസെടുത്തത്.

182 പന്തിൽ 16 ബൗണ്ടറികളും ഒരു സിക്സും സഹിതമാണ് സഞ്ജു 116 റൺസെടുത്തത്. റോബിൻ ഉത്തപ്പ 50 റൺസെടുത്തു. നാലാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു - ഉത്തപ്പ സഖ്യമാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ആദ്യമത്സരത്തിൽ ഡൽഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ മൂന്ന് പോയന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP