Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോൽവികളിൽ മനംമടുത്തിരുന്ന ടീമിനെ കോരിത്തരിപ്പിച്ച് രാഹുൽ തേവാത്യ മാജിക്; അവസാന ഓവറുകളിൽ ഫോറുകളും സിക്‌സുകളും ചീറിപ്പാഞ്ഞപ്പോൾ റിയാൻ പരാഗും തേവാത്യയും ചേർന്ന് രാജസ്ഥാനെ നയിച്ചത് ആശ്വാസ തീരത്തിലേക്ക്; ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയം; പതിനെട്ടാം ഓവറിൽ പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും ബെയ്ൽസ് ഇളകാതെ തേവാത്യയുടെ അത്ഭുതകരമായ രക്ഷപ്പെടലും

തോൽവികളിൽ മനംമടുത്തിരുന്ന ടീമിനെ കോരിത്തരിപ്പിച്ച് രാഹുൽ തേവാത്യ മാജിക്; അവസാന ഓവറുകളിൽ ഫോറുകളും സിക്‌സുകളും ചീറിപ്പാഞ്ഞപ്പോൾ റിയാൻ പരാഗും തേവാത്യയും ചേർന്ന് രാജസ്ഥാനെ നയിച്ചത് ആശ്വാസ തീരത്തിലേക്ക്; ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയം; പതിനെട്ടാം ഓവറിൽ പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും ബെയ്ൽസ് ഇളകാതെ തേവാത്യയുടെ അത്ഭുതകരമായ രക്ഷപ്പെടലും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഞായറാഴ്ച രാഹുൽ തേവാത്യയുടെ ദിവസമായിരുന്നു. രാജസ്ഥാന്റെ ഭാഗ്യം തേവാത്യയുടെ രൂപത്തിൽ വന്നു. 28 പന്തിൽ 45 റൺസുമായി തേവാത്യ കസറിയപ്പോൾ സൺസൈഴേസ് ഹൈദരാബാദിനെ കീഴടക്കിയത് അഞ്ചുവിക്കറ്റുകൾക്ക്. സൺറൈസേഴ്‌സ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു.

ഷാർജയിലെ പ്രകടനത്തിന്റെ ഓർമകൾ ഉണർത്തി തേവാത്യ ഉജ്ജ്വല ഫോമിലേക്ക് ഉയർന്നപ്പോൾ 18 ാം ഓവറിൽ റാഷിദ് ഖാനെ തകർത്തുകളഞ്ഞു. തുടർച്ചയായി മൂന്നു ബൗണ്ടറികളാണ് റാഷിദിനെതിരെ തേവാത്യ നേടിയത്. അവസാന രണ്ട് ഓവറുകളിൽ ജയിക്കാൻ 22 റൺസേ വേണമായിരുന്നു. യോർക്കറുകൾ എറിയാൻ തുനിഞ്ഞ ടി.നടരാജന് ലെങ്ത നഷ്ടപ്പെട്ടതോടെ ഫോർ, സിക്‌സ്..തേവാത്യയുടെ ബാറ്റിൽ നിന്ന് ചീറിപ്പാഞ്ഞു. ഈ ഓവറാണ് റോയൽസിനെ രക്ഷപ്പെടുത്തിയത്.

റാഷിദ് ഖാൻ എറിഞ്ഞ 18 ാം ഓവറിൽ തെവാത്യ ഭാഗ്യംകൊണ്ട് രക്ഷപെടുകയും ചെയ്തിരുന്നു. ക്രീസ് വിട്ടുപുറത്തേക്കുപോയ തെവാത്യയെ സ്റ്റംമ്പ് ചെയ്യാനുള്ള അവസരം ബെയർ‌സ്റ്റോ നഷ്ടപ്പെടുത്തി. ബെയ്‌ർ‌സ്റ്റോയുടെ പാഡിൽ തട്ടിയ പന്ത് സ്റ്റമ്പിൽ കൊണ്ടെങ്കിലും ബെയിൽസ് ഇളകിയില്ല. ഈ സമയം തെവാത്യ ക്രീസിനു പുറത്തായിരുന്നു.

മുൻ നിരതാരങ്ങളെല്ലാം കളിമറന്നപ്പോൾ റിയാൻ പരാഗും തെവാത്യയുമാണ് രാജസ്ഥാനെ തുടർപരാജയങ്ങളിൽനിന്ന് രക്ഷിച്ചെടുത്തത്. ഒരു ഘട്ടത്തിൽ തോൽവി മണത്ത രാജസ്ഥാനെ ആറാം വിക്കറ്റിൽ 47 പന്തിൽ 85 റൺസ് അടിച്ചെടുത്ത് ഇരുവരും ജയത്തിലേക്ക് കൈപിടിച്ചു.26 പന്തിൽ രണ്ടു വീതം സിക്‌സും ഫോറുമായി റിയാൻ പരാഗ് 42 റൺസോടെയും 28 പന്തിൽ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുൽ തെവാട്ടിയ 45 റൺസുമായും പുറത്താകാതെനിന്നു. ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കെ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സ് പറത്തി പരാഗാണ് വിജയറൺ കുറിച്ചത്.

159 റൺസ് വിജയ ലക്ഷ്യവുമായെത്തിയ രാജസ്ഥാന് ആദ്യ 4.1 ഓവറിൽ ബെൻ സ്റ്റോക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലർ (16) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച സഞ്ജു സാംസൺ (26) റോബിൻ ഉത്തപ്പ (18) കൂട്ടുകെട്ട് സ്‌കോർ 63 വരെയെത്തിച്ചു. സഞ്ജു പുറത്തായപ്പോൾ 12 ഓവറിൽ 78ന് അഞ്ച് എന്ന നിലയിലായിരുന്നു റോയൽസ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും (54) ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് (48) മികച്ച പ്രകടനം പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP