Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈക്ക് വേണ്ടി തകർത്തടിച്ച് ക്വിന്റൺ ഡി കോക്ക്; മറുപടിയായി മുംബൈയെ അടിച്ച് ചമ്മന്തിയാക്കി ജോസ് ബട്‌ലർ; അനായാസം ജയിക്കേണ്ട കളിയിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട് റോയൽസ്; പന്തുകൊണ്ടും ബാറ്റ് കൊണ്ടും കരുത്ത് കാട്ടി ശ്രേയസ് ഗോപാൽ; കരുത്തരായ എം.ഐയെ രാജസ്ഥാൻ വീഴ്‌ത്തിയത് രണ്ട് മുൻ മുംബൈ താരങ്ങളുടെ മികവിൽ

മുംബൈക്ക് വേണ്ടി തകർത്തടിച്ച് ക്വിന്റൺ ഡി കോക്ക്; മറുപടിയായി മുംബൈയെ അടിച്ച് ചമ്മന്തിയാക്കി ജോസ് ബട്‌ലർ; അനായാസം ജയിക്കേണ്ട കളിയിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട് റോയൽസ്; പന്തുകൊണ്ടും ബാറ്റ് കൊണ്ടും കരുത്ത് കാട്ടി ശ്രേയസ് ഗോപാൽ; കരുത്തരായ എം.ഐയെ  രാജസ്ഥാൻ വീഴ്‌ത്തിയത് രണ്ട് മുൻ മുംബൈ താരങ്ങളുടെ മികവിൽ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഐപിഎല്ലിൽ ശക്തരായ മുംബൈ ഇന്ത്യൻസിന് എതിരെ രാജസ്ഥാൻ റോയൽസിന് നാല് വിക്കറ്റ് വിജയം. അനായാസം വിജയിക്കേണ്ട മത്സരം അവസാന ഓവർ വരെ എത്തിച്ചു എന്നതൊഴിച്ചാൽ രാജസ്ഥാൻ സർവ്വ മേഖലയിലും മുംബൈക്ക് എതിരെ ആധിപത്യം പുലർത്തി എന്ന് നിസംശയം പറയാം. രണ്ട് മുൻ മുബൈ ഇന്ത്യൻസ് താരങ്ങളാണ് വാങ്കഡേ സ്‌റ്റേഡിയത്തിൽ നീലപ്പതയുടെ കഥ കഴിച്ചത്. ടോസ് നേടിയ രാജസ്ഥാൻ നായകൻ റഹാനെ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഓപ്പണിങ് വിക്കറ്റിൽ നായകൻ രോഹിത് ശർമ്മ 47(32) ക്വിന്റൺ ഡിക്കോക്ക് 81(52) എന്നിവരുടെ മികവിൽ മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയിരുന്നു. അവസാന ഓവറുകളിൽ ഹാർദ്ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ് 28(11) മുബൈക്ക് മികച്ച സ്‌കോറിലെത്തുവാൻ സഹായകമായി. നാല് ഓവറിൽ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും വെറും 21 രൺസ് മാത്രം വിട്ടുകൊടുത്ത് പിശുക്ക് കാണിച്ച ശ്രേയസ് ഗോപാലാണ് 200 രൺസ് പിന്നിടുന്നതിൽ നിന്ന് മുംബൈയെ തടഞ്ഞത്.

മറുപടി ബാറ്റിങ് ആരംഭിച്ച റോയൽസ് ഓപ്പണർമാർ തുടക്കം മുതൽ തന്നെ തകർത്തടിച്ച് നയം വ്യക്തമാക്കിയിരുന്നു. 43 പന്തിൽ 89 റൺസ് അടിച്ച് കൂട്ടിയ ജോസ് ബട്‌ലറാണ് സന്ദർശകർക്ക് വിജയം സമ്മാനിച്ചത്. 37(21) നേടിയ ഖഹാനെ മികച്ച പിന്തുണ നൽകി. സഞ്ജു സാംസൺ 31(26) റൺസ് നേടി. മുംബൈ ബൗളർ അൽസാരി ജോസഫിനെ ഒരോവറിൽ 2 സിക്‌സും നാല് ഫോറും സഹിതം 28 റൺസിന് പറത്തിയ ബട്‌ലർ ആണ് കളി മുംബൈയിൽ നിന്ന് തട്ടിയെടുത്തത്. എന്നാൽ ബട്‌ലർ പുറത്തായതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി.

16.5 ഓവറിൽ 170ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്ന് 18.1 ഓവറിൽ 174ന് ആറ് എന്ന നിലയിലേക്ക് പെട്ടെന്നാണ് മുംബൈ രാജസ്ഥാനെ തള്ളിയിട്ടത്. അവിശ്വസനീയ വിജയം മുംബൈ കരസ്ഥമാക്കും എന്ന് തോന്നിയ ഘട്ടത്തിൽ ശ്രേയസ് ഗോപാൽ 13*(7) നടത്തിയ മികച്ച ബാറ്റിങ്ങാണ് രാജസ്ഥാന് അവസാന ഓവറിൽ വിജയം സമ്മാനിച്ചത്. താരത്തിന്റെ രണ്ട് ക്യാച്ചുകൾ മുംബൈ ഫീൽഡർമാർ നിലത്തിടുകയും ചെയ്തു. ജോസ് ബട്‌ലറാണ് കളിയിലെ കേമൻ. ഏഴ് കളികൾ വീതം ഇരു ടീമുകളും പൂർത്തിയാക്കിയപ്പോൾ 4 പോയിന്റുമായി രാജസ്ഥാൻ 7ാം സ്ഥാനത്തും 8 പോയിന്റുമായി മുംബൈ മൂന്നാമതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP