Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പരസ്യത്തിൽ മാത്രമല്ല,, രാഹുൽ ദ്രാവിഡ് ക്ഷുഭിതനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്; പാക്കിസ്ഥാൻ പര്യടനത്തിലെ ഒരു മത്സരത്തിൽ ധോണി മോശം ഷോട്ട് കളിച്ച് പുറത്തായി; അന്ന് ദ്രാവിഡ് ധോണിയോട് കഠിനമായി ദേഷ്യപ്പെട്ടു; രാഹുലിന്റെ ഇംഗ്ലിഷ് കേട്ട് ഞാൻ തരിച്ചിരുന്നുപോയി'; ദ്രാവിഡിന്റെ 'ചൂടൻ മുഖം' വെളിപ്പെടുത്തി വീരേന്ദർ സേവാഗ്

'പരസ്യത്തിൽ മാത്രമല്ല,, രാഹുൽ ദ്രാവിഡ് ക്ഷുഭിതനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്; പാക്കിസ്ഥാൻ പര്യടനത്തിലെ ഒരു മത്സരത്തിൽ ധോണി മോശം ഷോട്ട് കളിച്ച് പുറത്തായി; അന്ന് ദ്രാവിഡ് ധോണിയോട് കഠിനമായി ദേഷ്യപ്പെട്ടു; രാഹുലിന്റെ ഇംഗ്ലിഷ് കേട്ട് ഞാൻ തരിച്ചിരുന്നുപോയി'; ദ്രാവിഡിന്റെ 'ചൂടൻ മുഖം' വെളിപ്പെടുത്തി വീരേന്ദർ സേവാഗ്

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ വന്മതിൽ, ക്രിക്കറ്റ് മൈതാനത്തും, പുറത്തും ശാന്തതയുടെ പര്യായം, മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ ക്രിക്കറ്റ് ലോകത്തെ മാന്യതയുടെ മുഖമെന്നാണ് ഏവരും വിശേഷിപ്പിക്കാറുള്ളത്. എന്നാൽ രാഹുൽ ദ്രാവിഡിന്റെ 'ചൂടൻ മുഖം' ഒരു പരസ്യത്തിൽ കണ്ടപ്പോൾ ഞെട്ടിയത് ക്രിക്കറ്റ് ആരാധകർ മാത്രമല്ല, സഹതാരങ്ങൾ കൂടിയാണ്.

ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റ് ആപ്പിനു വേണ്ടിയുള്ള പരസ്യത്തിലെ രാഹുൽ ദ്രാവിഡിന്റെ പ്രകടനം. ട്രാഫിക് കുരുക്കിൽപെട്ട് ദേഷ്യത്തിൽ ആക്രോശിക്കുന്ന, തൊട്ടടുത്ത കാറിന്റെ സൈഡ് മിറർ അടിച്ചുടയ്ക്കുന്ന, ഒരു ഭ്രാന്തനെപ്പോലെ ചിരിക്കുന്ന, ദേഷ്യപ്പെടുന്ന 'ക്ഷുഭിത യൗവന'മായാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിൽ ദ്രാവിഡ് പ്രത്യക്ഷപ്പെടുന്നത്.

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് ദ്രാവിഡിന്റെ 'പരസ്യ' പരിണാമത്തെക്കുറിച്ച് പ്രതികരിച്ചത്. 'ദ്രാവിഡ്, താങ്കൾക്ക് ദേഷ്യവും വരുമോ' എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങുമായി.

എന്നാൽ, ശാന്തനെന്ന് എല്ലാവരും കരുതുന്ന ദ്രാവിഡിന് ഒരു 'കലിപ്പൻ മുഖ'വുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്ന മുൻ താരം വീരേന്ദർ സേവാഗ്, 'ക്രിക്‌ബസി'ന്റെ ഒരു വിഡിയോയിൽ സഹതാരമായിരുന്ന ആശിഷ് നെഹ്‌റയോടു സംസാരിക്കുമ്പോഴാണ് ദ്രാവിഡിന്റെ 'ചൂടൻ മുഖം' സേവാഗ് ഓർത്തെടുത്തത്.

സാക്ഷാൽ എം.എസ്. ധോണിയാണ് അന്ന് ദ്രാവിഡിന്റെ കോപത്തിന് ഇരയായതെന്ന് സേവാഗ് പറയുന്നു. 'രാഹുൽ ദ്രാവിഡ് ക്ഷുഭിതനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞങ്ങൾ പാക്കിസ്ഥാനിൽ പര്യടനം നടത്തുകയായിരുന്നു. പുതുമുഖമായി ധോണിയും ടീമിലുണ്ടായിരുന്നു. അദ്ദേഹം മത്സരത്തിനിടെ ഒരു മോശം ഷോട്ട് കളിച്ച് പോയന്റിൽ ക്യാച്ച് സമ്മാനിച്ച് പുറത്തായി. അന്ന് ദ്രാവിഡ് ധോണിയോട് കഠിനമായി ദേഷ്യപ്പെട്ടു. ഇങ്ങനെയാണോ കളിക്കുന്നത്? മത്സരം ഏറ്റവും മികച്ച രീതിയിൽ ഫിനിഷ് ചെയ്യുകയല്ലേ വേണ്ടത് എന്നൊക്കെ ചോദിച്ചു. അന്ന് ദ്രാവിഡിന്റെ ഇംഗ്ലിഷ് കേട്ട് ഞാൻ തരിച്ചിരുന്നുപോയി. ആ പറഞ്ഞതിൽ പാതിയും എനിക്ക് മനസ്സിലായതു പോലുമില്ല' സേവാഗ് പറഞ്ഞു.

'പിന്നീട് ധോണി ബാറ്റു ചെയ്യുമ്പോൾ വലിയ ഷോട്ടുകളൊന്നും കളിക്കുന്നത് കണ്ടില്ല. ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്ന് എന്തു പറ്റിയെന്ന് ചോദിച്ചു. ഇനിയും ദ്രാവിഡിന്റെ ചീത്തവിളി കേൾക്കാൻ താൽപര്യമില്ലെന്നായിരുന്നു ധോണിയുടെ മറുപടി. ഞാൻ ശാന്തമായി മത്സരം ഫിനിഷ് ചെയ്ത് മടങ്ങിക്കൊള്ളാം എന്നും ധോണി കൂട്ടിച്ചേർത്തു' സേവാഗ് ഓർത്തെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP