Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകി; കരാർ ടി20 ലോകകപ്പ് വരെയെന്ന് സൂചന; ലക്ഷ്മണും നെഹ്രയും താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ദ്രാവിഡിൽ തന്നെയുറച്ചു ബിസിസിഐ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകി; കരാർ ടി20 ലോകകപ്പ് വരെയെന്ന് സൂചന; ലക്ഷ്മണും നെഹ്രയും താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ദ്രാവിഡിൽ തന്നെയുറച്ചു ബിസിസിഐ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകി. ഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ നേരത്തെയുള്ള കരാർ 2023 ലോകകപ്പോടെ അവസാനിച്ചിരുന്നു. തുടർന്ന് ഐപിഎൽ ടീമുകളടക്കം ദ്രാവിഡിനെ ക്ഷണിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കരാർ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കൻ പര്യാടനമായിരിക്കും. നിലവിൽ ഓസ്ട്രേലിയയുമായി ട്വന്റി-20 പരമ്പരയിലേർപ്പെട്ട ഇന്ത്യൻ ടീമിനെ വിവി എസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്. ലോകകപ്പോടെ കരാർ അവസാനിച്ച ദ്രാവിഡിന് അടുത്ത വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയത് എന്നാണ് സൂചകനഖൽ, എന്നാൽ ഇക്കാര്യത്തിൽ വ്യക്ത കൈവന്നിട്ടില്ല.

നേരത്തെ പരിശീലക സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് വിവി എസ് ലക്ഷ്മൺ, ആശിഷ് നെഹ്‌റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, നെഹ്രയും ലക്ഷ്മണും ഇപ്പോൾ പദവി ഏറ്റെടുക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിങ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിങ് കോച്ചായി പരസ് മാംബ്രെയും തൽസ്ഥാനത്ത് തുടരും. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും തുടർച്ചയായി പത്ത് ജയങ്ങളുമായി ഇന്ത്യ റെക്കോർഡിട്ടിരുന്നു. അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ദ്രാവിഡ് പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. ഡിസംബർ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ യാത്ര തുടങ്ങുന്നത്. ഡിസംബർ 10, 12, 14 തിയതികളിലാണ് മത്സരങ്ങൾ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. 2021ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞതോടെയാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകനായത്. രണ്ട് വർഷത്തെ പരിശീലന കാലയളവിൽ ഈ വർഷം നടന്ന ഏഷ്യാ കപ്പിലൊഴികെ മറ്റ് കിരീടങ്ങളൊന്നും നേടാൻ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യക്കായിട്ടില്ല. 2022ലെ ടി20 ലോകകപ്പിൽ സെമിയിലും ഈ വർഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ലോകകപ്പിനുശേഷം ദ്രാവിഡിനും സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചതിനാൽ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ വിവി എസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ബി.സി.സിഐ സെക്രട്ടറി ജയ് ഷാ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP