Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വംശീയാധിക്ഷേപം സിഡ്നിയിൽ പതിവ്'; മുൻപ് പലവട്ടം ഇരയായിട്ടുണ്ടെന്ന് ആർ അശ്വിൻ; വെളിപ്പെടുത്തൽ സഹതാരങ്ങളായ സിറാജിനും ബുംറയ്ക്കുമെതിരായ അധിക്ഷേപം കാണികൾ തുടരുന്നതിനിടെ

'വംശീയാധിക്ഷേപം സിഡ്നിയിൽ പതിവ്'; മുൻപ് പലവട്ടം ഇരയായിട്ടുണ്ടെന്ന് ആർ അശ്വിൻ; വെളിപ്പെടുത്തൽ സഹതാരങ്ങളായ സിറാജിനും ബുംറയ്ക്കുമെതിരായ അധിക്ഷേപം കാണികൾ തുടരുന്നതിനിടെ

സ്പോർട്സ് ഡെസ്ക്

സിഡ്നി: സിഡ്നി ക്രിക്കറ്റ് മൈതാനത്ത് കാണികൾ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കുമെതിരെ വംശീയാധിക്ഷേപം തുടരുന്നതിനിടെ സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ.

സിഡ്നിയിൽ നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സിറാജിനും ബുംറയ്ക്കുമെതിരേ കാണികളിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്. മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ടും നാലാം ദിനം വീണ്ടും സിറാജിന് മോശം അനുഭവം ഉണ്ടായി. സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്‌ട്രേലിയൻ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

ഇന്ത്യൻ ടീം പരാതി നൽകിയ ശേഷവും സിഡ്നി കാണികളിൽ നിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് അശ്വിൻ പ്രതികരിച്ചു. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു.

''അഡ്‌ലെയ്ഡിലും മെൽബണിലും കാര്യങ്ങൾ ഇത്ര മോശമായിരുന്നില്ല. എന്നാൽ സിഡ്നിയിൽ ഇത് പതിവ് കാര്യമാണ്. മുൻകാലങ്ങളിൽ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ആരാധകർ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവർ എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്ന്.'' - അശ്വിൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP