Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വാർണറും ബെയർസ്‌റ്റോയും തകർത്താടിയപ്പോൾ പഞ്ചാബ് കരുതിയില്ല ഇങ്ങനെയൊരു ട്വിസ്റ്റ്; വാശിയോടെ പന്തെറിഞ്ഞപ്പോൾ പഞ്ചാബിന്റെ ചെറിയ സ്‌കോറും സൂപ്പർ ത്രില്ലറായി; ഹൈദരാബാദിന് എതിരെ 12 റൺസ് ജയം

വാർണറും ബെയർസ്‌റ്റോയും തകർത്താടിയപ്പോൾ പഞ്ചാബ് കരുതിയില്ല ഇങ്ങനെയൊരു ട്വിസ്റ്റ്; വാശിയോടെ പന്തെറിഞ്ഞപ്പോൾ പഞ്ചാബിന്റെ ചെറിയ സ്‌കോറും സൂപ്പർ ത്രില്ലറായി; ഹൈദരാബാദിന് എതിരെ 12 റൺസ് ജയം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചെറിയ സ്‌കോറും പ്രതിരോധിക്കാൻ പഠിക്കണം. കിങ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് ആ പാഠമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന് പറഞ്ഞുകൊടുത്തത്. ക്രിസ് ജോർദ്ദാനാണ് വിജയത്തിലേക്കുള്ള ഹൈദരാബാദിന്റെ കുതിപ്പ് തടഞ്ഞത്. ജയിക്കാൻ 127 റൺസ് മതിയായിരുന്നു. എന്നാൽ, കാര്യങ്ങൾ വിചാരിച്ച പോലെ നീങ്ങിയില്ല. തുടർച്ചയായി മൂന്നു വിക്കറ്റുകൾ വീണതോടെ, ഹൈദരാബാദ് സമ്മർദ്ദത്തിലായി. പഞ്ചാബിന് 12 റൺസ് ജയം. ഇത് പഞ്ചാബിന്റെ തുടർച്ചയായ നാലാം ജയമാണ്. സകോർ: സൺറൈസേഴ്‌സ്- 19.5 ഓവറിൽ -114 കിങ്‌സ് ഇലവൻ പഞ്ചാബ്-20 ഓവറിൽ 7 വിക്കറ്റിന് 126

ഓപ്പണിങ് വിക്കറ്റിൽ ഡേവിഡ് വാർണർ- ജോണി ബെയർസ്‌റ്റോ കൂട്ട് കെട്ട് 56 റൺസാണ് സ്‌കോർ ബോർഡിലേക്ക് ഒഴുക്കിയത്. പിന്നീട് മനേഷ് പാണ്ഡ്യയ്ക്കും(15) വിജയ് ശങ്കറിനും(26) മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. ഹൈദരാബാദിന്റെ വാലറ്റം ചീട്ട് കൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്. അവസാന നാല് പേരെയും പൂജ്യത്തിന് പുറത്താക്കിയാണ് പഞ്ചാബ് വിജയം ഹൈദരാബാദിൽനിന്നും പിടിച്ചുവാങ്ങിയത്. പഞ്ചാബിനായി അർഷദീപ് സിംഗും ക്രിസ് ജോർദാനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് കിങ്‌സ് ഇലവൻ പഞ്ചാബ് സ്‌കോർ ചെയ്തത്. കെ.എൽ.രാഹുൽ ഉജ്ജ്വലമായി ഇന്നിങ്‌സ് തുടങ്ങി. പരിക്കേറ്റ് പുറത്തായ മായങ്ക് അഗർവാളിന് പകരം ഓപ്പണറായി രാഹുലിനൊപ്പം ഇറങ്ങിയത് മൻദീപ് സിങ്ങാണ്. ഇരുവരും ചേർന്ന് ഭേദപ്പെട്ട പ്രകടനമാണ് ആദ്യ വിക്കറ്റിൽ കാഴ്ചവെച്ചത്. മൻദീപ് സന്ദീപ് ശർമയുടെ പന്തിൽ പുറത്തായി. തുടർന്ന് വന്ന ക്രിസ് ഗെയിൽ രാഹുലിന് മികച്ച പിന്തുണ കൊടുക്കുകയും ചെയ്തു. എന്നാൽ, 10 ഓവറായപ്പോഴേക്കും റാഷിദ് ഖാൻ ആഞ്ഞടിച്ചതോടെ വിക്കറ്റുകൾ കടപുഴകി. പിന്നീട് രണ്ടാം പകുതിയിൽ നിക്കോളാസ് പൂരാൻ മാത്രമാണ് (32) ഉത്തരവാദിത്തത്തോടെ കളിച്ചത്.

റാഷിദ് ഖാനും സന്ദീപ് ശർമയും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP