Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

യൂണിവേഴ്‌സൽ ബോസ് ഉഷാറായതോടെ പഞ്ചാബിനും ഉശിരായി; ഗെയിലിന്റെയും മൻദീപ് സിങ്ങിന്റെയും തകർപ്പൻ അർദ്ധസെഞ്ചുറികളുടെ ബലത്തിൽ കൊൽക്കത്തയെ 8 വിക്കറ്റിന് കീഴടക്കി പഞ്ചാബ്; നൈറ്റ് റൈഡേഴ്‌സ് കളിക്കളത്തിൽ നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബ് തുടർച്ചയായ അഞ്ചാം ജയവുമായി നാലാം സ്ഥാനത്ത്

യൂണിവേഴ്‌സൽ ബോസ് ഉഷാറായതോടെ പഞ്ചാബിനും ഉശിരായി; ഗെയിലിന്റെയും മൻദീപ് സിങ്ങിന്റെയും തകർപ്പൻ അർദ്ധസെഞ്ചുറികളുടെ ബലത്തിൽ കൊൽക്കത്തയെ 8 വിക്കറ്റിന് കീഴടക്കി പഞ്ചാബ്; നൈറ്റ് റൈഡേഴ്‌സ് കളിക്കളത്തിൽ നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബ് തുടർച്ചയായ അഞ്ചാം ജയവുമായി നാലാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

ഷാർജ: കളിയുടെ ക്ലൈമാക്‌സിൽ 12 പന്തിൽ പഞ്ചാബിന് ജയിക്കാൻ വേണ്ടത് വെറും 3 റൺസ്. ഏഴ് പന്ത് ബാക്കി നിൽക്കെ കാര്യങ്ങൾ ഡീലാക്കി പഞ്ചാബ് കളിക്കളം വിട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. മൻദീപ് സിങ്(66) ക്രിസ് ഗെയിൽ (51) എന്നിവരാണ് തുടർച്ചയായ അഞ്ചാം ജയത്തിലേക്ക് പഞ്ചാബിനെ നയിച്ചത്. 18.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ്. ഐപിഎൽ പോയിന്റ് പട്ടികയിൽ കിങ്‌സ് ഇലവൻ നാലാം സ്ഥാനത്തേക്ക് കയറി. കൊൽക്കത്തയുടേത് ആകെ നിരാശാജനകമായ പ്രകടനവും. കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തിരുന്നു.

നല്ല ലൈനിലും ലെങ്തിലും പന്തെറിഞ്ഞാണ് പഞ്ചാബ് കൊൽക്കത്തയെ 149 റൺസിൽ ഒതുക്കിയത്. കൊൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയത് ശുഭ്മാൻ ഗിൽ-57 റൺസ്. ഒയിൻ മോർഗൻ (40 റൺസ്), ലോക്കി ഫെർഗൂസൻ (24 റൺസ്) എന്നിവർ മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടന്നത്. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് കൊൽക്കത്ത 149 റൺസിലൊതുങ്ങിയത്.

ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും കിങ്‌സ് പഞ്ചാബും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്ത രണ്ട് റൺസ് വിജയം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP