Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു; സെവാഗും യുവരാജും ഹർഭജനും പുറത്ത്; വിക്കറ്റ് കീപ്പറായി മലയാളിതാരം സഞ്ജു സാംസണും പരിഗണനയിൽ

ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു; സെവാഗും യുവരാജും ഹർഭജനും പുറത്ത്; വിക്കറ്റ് കീപ്പറായി മലയാളിതാരം സഞ്ജു സാംസണും പരിഗണനയിൽ

മുംബൈ: അടുത്ത വർഷം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള സാധ്യതാ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ വിരേന്ദർ സെവാഗ്, സഹീർ ഖാൻ, ഗൗതം ഗംഭീർ, യുവരാജ് സിങ്, ഹർഭജൻ സിങ് എന്നിവർ മുപ്പതംഗ ടീമിൽ ഇടംനേടിയിട്ടില്ല. അതേസമയം മലയാളി താരം സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പറെന്ന നിലയിൽ പരിഗണിച്ചിട്ടുണ്ട്.

ദേശീയ ക്രിക്കറ്റ് ടീം സെലക്ടർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോൾ പ്രഖ്യാപിച്ച മുപ്പതുപേരിൽ നിന്നാകും അവസാന പതിനാറുപേർ ഉൾപ്പെടുന്ന ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ കളിച്ച നാലുപേർ മാത്രമാണ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്.

ക്യാപ്റ്റൻ എം എസ് ധോണി, വൈസ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ആർ അശ്വിൻ, സുരേഷ് റെയ്‌ന എന്നിവരാണ് സ്ഥാനം നിലനിർത്തിയവർ. ഇതിൽ കോഹ്‌ലി ഒഴികെയുള്ള മൂന്നുപേരും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരങ്ങളാണ്. സാധ്യതാ പട്ടികയിൽപോലും ഇടം പിടിക്കാനാകാത്തതിനാൽ സെവാഗ്, ഹർഭജൻ, യുവരാജ്, ഗംഭീർ, സഹീർ എന്നിവരുടെ അന്താരാഷ്ട്ര കരിയർ ഏതാണ്ട് അവസാനിച്ചുവെന്നു വേണം കരുതാൻ.

സാധ്യതാ ടീം ഇതാണ്- ബാറ്റ്‌സ്മാന്മാർ: ശിഖർ ധവാൻ, രോഹിത് ശർമ, അജിൻക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, റോബിൻ ഉത്തപ്പ, മുരളി വിജയ്, മനീഷ് പാണ്ഡെ, ചേതേശ്വർ പൂജാര, ഉന്മുക്ത് ചന്ദ്.

വിക്കറ്റ് കീപ്പർമാർ: എം എസ് ധോണി, വൃദ്ധിമാന്‍ സാഹ, സഞ്ജു സാംസൺ.

ഫാസ്റ്റ് ബൗളർമാർ: ഭുവനേശ്വർ കുമാർ, വരുൺ ആരോൺ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഈശ്വർ പാണ്ഡെ, മോഹിത് ശർമ, ധവാൽ കുൽക്കർണി, വിനയ് കുമാർ, ജയ്‌ദേവ് ഉനാദ്കത്.

സ്പിന്നർമാർ: ആർ അശ്വിൻ, അക്ഷർ പട്ടേൽ, കരൺ ശർമ, അമിത് മിശ്ര.

ഓൾ റൗണ്ടർമാർ: സ്റ്റുവർട്ട് ബിന്നി, രവീന്ദ്ര ജഡേജ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP