Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോട് ഐകൃദാർഢ്യം പ്രഖ്യാപിച്ച് തലമുണ്ഡനം ചെയ്ത് വാർണർ;ഓസീസ് ടീമിലെ സഹതാരങ്ങൾക്കൊപ്പം വീരാട് കോഹ്ലിയോടും ചലഞ്ച് ഏറ്റെടുക്കാൻ നോമിനേഷനും; കൊറോണ കാലത്ത് വാർണറുടെ നടപടിയിൽ കൈയടിച്ച് കായികപ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. കൊറോണയെ പ്രതിരോധിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണ്. ഇതിൽ പങ്കാളിയായാണ് വാർണറും തല മുണ്ഡനം ചെയ്തത്. മാത്രമല്ല, ഓസീസ് ടീമിലെ തന്റെ സഹതാരങ്ങളെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും ഇപ്രകാരം ചെയ്യാൻ 'നോമിനേറ്റും' ചെയ്തു.

ട്രിമ്മർ ഉപയോഗിച്ച് തല മുണ്ഡനം ചെയ്യുന്ന വിഡിയോയും വാർണർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇതിനൊപ്പം വാർണർ ഇപ്രകാരം കുറിച്ചിട്ടു: 'കോവിഡിനെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിലുള്ള ആരോഗ്യപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ തല മുണ്ഡനം ചെയ്യുന്നതിന് ചാലഞ്ച് ലഭിച്ചു. ഇതിനു മുൻപ് അരങ്ങേറ്റ മത്സരത്തിന്റെ സമയത്താണ് ഒടുവിൽ തല മുണ്ഡനം ചെയ്തതെന്നാണ് ഓർമ. ഇഷ്ടമായോ?'

തല മുണ്ഡനം ചെയ്യുക മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരെ ഇതിനായി വാർണർ നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോലിക്കു പുറമെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമിൻസ്, മാർക്കസ് സ്റ്റോയ്‌നിസ് തുടങ്ങിയവരെയും വാർണർ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ചാലഞ്ച് ഏറ്റെടുത്ത് കോലി തല മുണ്ഡനം ചെയ്യുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP