Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

പ്രിയപ്പെട്ട ടീം ഇന്ത്യ, വലിയ ആവേശത്തോടെയാണ് നിങ്ങൾ കളിച്ചത്, രാജ്യത്തിന്റെ യശസ്സ് നിങ്ങൾ ഉയർത്തി; ഞങ്ങൾ ഇന്നും എന്നും നിങ്ങൾക്കൊപ്പം; കളിക്കാർക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി മോദി; ഓസീസിന് പ്രശംസ

പ്രിയപ്പെട്ട ടീം ഇന്ത്യ, വലിയ ആവേശത്തോടെയാണ് നിങ്ങൾ കളിച്ചത്, രാജ്യത്തിന്റെ യശസ്സ് നിങ്ങൾ ഉയർത്തി; ഞങ്ങൾ ഇന്നും എന്നും നിങ്ങൾക്കൊപ്പം; കളിക്കാർക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി മോദി; ഓസീസിന് പ്രശംസ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി നേരിടേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകകപ്പിൽ ഉടനീളം ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചതെന്നും രാജ്യത്തിന്റെ യശസ്സ് ഉയർത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാ കാലത്തും ടീമിനൊപ്പം നിൽക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ട ടീം ഇന്ത്യ, നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ലോകകപ്പിൽ ഉടനീളം പ്രകടമായിരുന്നു. വലിയ ആവേശത്തോടെയാണ് നിങ്ങൾ കളിച്ചത്. രാജ്യത്തിന്റെ യശസ്സ് നിങ്ങൾ ഉയർത്തി. ഇന്നും എന്നും ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു.- മോദി കുറിച്ചു.

ഓസ്ട്രേലിയയുടെ ലോകകപ്പ് വിജയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഗംഭീരമായ വിജയത്തിന് ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ട്രാവിസ് ഹെഡിന് ആശംസകൾ.- മോദി കുറിച്ചു.

ലോകകപ്പിൽ കലാശപ്പോരിൽ ആറ് വിക്കറ്റിന് ഇന്ത്യയെ വീഴ്‌ത്തിയാണ് ഓസീസ് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയ ദൂരം മറികടന്നു. 120 പന്തിൽ നിന്ന് 137 റൺസ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി ഇന്നിങ്സാണ് ഓസ്ട്രേലിയയുടെ വിജയത്തിൽ നിർണായകമായത്. ഫൈനൽ പോരാട്ടം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെനിരവധി പേർ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP