Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ടിൽ നിന്നും കളിക്കാനെത്തിയ താരത്തിന് കോവിഡ് എന്ന് സംശയം; പാക്കിസ്ഥാൻ സൂപ്പർ ലീഗ് താരങ്ങൾ ആശങ്കയിൽ

ഇംഗ്ലണ്ടിൽ നിന്നും കളിക്കാനെത്തിയ താരത്തിന് കോവിഡ് എന്ന് സംശയം; പാക്കിസ്ഥാൻ സൂപ്പർ ലീഗ് താരങ്ങൾ ആശങ്കയിൽ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) സെമിഫൈനലിനു തൊട്ടുമുൻപ് റദ്ദാക്കാൻ കാരണം വിദേശ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ടെന്ന് വെളിപ്പെടുത്തൽ. വിദേശ താരങ്ങളിൽ ഒരാളായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയിൽസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്ലേ ഓഫിൽ കടന്ന നാലു ടീമുകളിൽ ഒന്നായ കറാച്ചി കിങ്‌സിന്റെ താരമായിരുന്നു ഹെയിൽസ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലീഗിനിടെ ഹെയിൽസ് നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ താരത്തെ ഐസലേഷനിലേക്കു മാറ്റിയതായി അറിയിപ്പു കിട്ടിയതിനെ തുടർന്ന് പിഎസ്എൽ മത്സരങ്ങൾ റദ്ദാക്കുന്നതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. ഹെയിൽസ് പാക്കിസ്ഥാൻ വിടും മുൻപുതന്നെ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി മുൻ പാക്കിസ്ഥാൻ താരം റമീസ് രാജ വെളിപ്പെടുത്തിയിരുന്നു.

പാക്കിസ്ഥാൻ താരം ഇമാദ് വാസിം നയിക്കുന്ന കറാച്ചി കിങ്‌സിൽ മുഹമ്മദ് ആമിർ, ഉമൈദ് ആസിഫ്, ഇഫ്തിഖർ അഹമ്മദ്, ഉസാമ മിർ, അർഷാദ് ഇഖ്ബാൽ, വെസ്റ്റിൻഡീസ് താരം ഷാഡ്വിക് വാൾട്ടൻ, ഇംഗ്ലണ്ട് താരം ക്രിസ് ജോർദാൻ തുടങ്ങിയവരും കളിക്കുന്നുണ്ട്. അതേസമയം, തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് വ്യക്തമാക്കി ഹെയിൽസ് രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ചത്തേക്കു മാറ്റിയതും ഇപ്പോഴത്തെ സാഹചര്യത്തിൽ നീട്ടിവച്ചു. സെമിഫൈനൽ മത്സരങ്ങളും ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്നാണ് പിസിബി ആദ്യം അറിയിച്ചിരുന്നത്.

പാക്കിസ്ഥാനിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും ലീഗ് റദ്ദാക്കാൻ കാരണമായി. ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന ഒന്നാം സെമിയിൽ മുൾട്ടാൻ സുൽത്താൻസും പെഷാവർ സാൽമിയുമാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം അൽപം മുൻപാണ് നീട്ടിവച്ചതായി പിസിബി അറിയിച്ചത്. കറാച്ചി കിങ്‌സും ലഹോർ ക്വാലാൻഡേഴ്‌സും തമ്മിലുള്ള രണ്ടാം സെമിയും ഇന്നു വൈകീട്ട് ഏഴു മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതും നീട്ടിവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP