Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് പന്തുകൾക്കിടയിൽ നേഥൻ ലിയോൺ വീഴ്‌ത്തിയത് നാല് വിക്കറ്റ്; 94 റൺസ് വീതം നേടി തിരിച്ചടിച്ച് ഫഖാർ സമാനും സർഫ്രാസ് അഹമ്മദും; അബുദാബി ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ 282 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ആറ് പന്തുകൾക്കിടയിൽ നേഥൻ ലിയോൺ വീഴ്‌ത്തിയത് നാല് വിക്കറ്റ്; 94 റൺസ് വീതം നേടി തിരിച്ചടിച്ച് ഫഖാർ സമാനും സർഫ്രാസ് അഹമ്മദും; അബുദാബി ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ 282 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

സ്പോർട്സ് ഡെസ്‌ക്

അബുദാബി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ 282 റൺസിന് പുറത്ത്. 94 റൺസ് വീതം നേടിയ ഫക്കാർ സമാൻ, ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് എന്നിവരാണ് പാക്കിസ്ഥാനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. നാഥൻ ലിയോൺ നടത്തിയ സ്പിൻ ബൗളിങ് അക്രമത്തിന് മുന്നിൽ ഒരു അവസരത്തിൽ 57ന് അഞ്ച് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ആറാം വിക്കറ്റിൽ ഫക്കാർ സമാൻ, ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് എന്നിവർ നേടിയ 147 റൺസ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

57ന് ഒന്ന് എന്ന നിലയിൽ നിന്നാണ് ആറ് പന്തുകളുടെ ഇടവേളയിൽ നാല് വിക്കറ്റ് വീഴ്‌ത്തി ലിയോൺ പാക്കിസ്ഥാനെ തകർക്കുകയായിരുന്നു. ലിയോണിന് പുറമെ ലാബസ്ചാങ്‌നെ 3 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും വീഴ്‌ത്തി. ഫക്കാർ സമാൻ, ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് എന്നിവർക്ക് പുറമെ യാസിർ ഷാ 28 റൺസ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP