Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

'മാനസികമായി തളർന്നു,'ഇടവേള' വേണം; എനിക്ക് പകരം മറ്റൊരാൾക്ക് അവസരം നൽകൂ'; ഐപിഎല്ലിനോട് താൽകാലികമായി വിട പറഞ്ഞ് ഗ്ലെൻ മാക്സ്വെൽ; തോൽവി തുടർക്കഥയാക്കിയ ബെംഗളൂരുവിന് കനത്ത തിരിച്ചടി

'മാനസികമായി തളർന്നു,'ഇടവേള' വേണം; എനിക്ക് പകരം മറ്റൊരാൾക്ക് അവസരം നൽകൂ'; ഐപിഎല്ലിനോട് താൽകാലികമായി വിട പറഞ്ഞ് ഗ്ലെൻ മാക്സ്വെൽ; തോൽവി തുടർക്കഥയാക്കിയ ബെംഗളൂരുവിന് കനത്ത തിരിച്ചടി

സ്പോർട്സ് ഡെസ്ക്

ബംഗളൂരു: ഐപിഎല്ലിൽ നിന്ന് അനിശ്ചിത കാലത്തേക്ക് ഇടവേളയെടുത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം ഗ്ലെൻ മാക്സ്വെൽ. തോൽവികളിൽ മനംമടുത്ത ബംഗളൂരുവിന്റെ ആരാധകർക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. സീസണിലുടനീളം മോശം ഫോമിലായിരുന്നു മാക്സ്വെൽ. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ആർസിബി പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ആർസിബിയുടെ ഓസീസ് താരം തീരമാനമെടുത്തത്. ഒരു മത്സരത്തിലും താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. മാക്സ്വെല്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

''എനിക്ക് വ്യക്തിപരമായി വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. പുതിയ ആരെയെങ്കിലും പരീക്ഷിക്കാൻ കഴിഞ്ഞ കളിക്കുശേഷം ഞാൻ ക്യാപ്റ്റനോടും പരിശീലകരോടും നിർദേശിച്ചു. ചെറിയ ഇടവേളയെടുത്ത് ശരീരവും മനസും ശരിയാക്കേണ്ടതുണ്ട്. പവർപ്ലേയ്ക്കു ശേഷം ബാറ്റിങ് പ്രകടനത്തിൽ ആർസിബി പിന്നോട്ടുപോകുന്നുണ്ട്. ആ സ്ഥാനത്തായിരുന്നു കഴിഞ്ഞ കുറച്ചു സീസണുകളായി എന്റെ കരുത്ത്. ബാറ്റിങ്ങിൽ മികച്ച രീതിയിൽ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുന്നില്ല. മത്സരഫലങ്ങളും പോയിന്റ് പട്ടികയിൽ ടീമിന്റെ സ്ഥാനവും കൂടി നോക്കിയാൽ ഒരു ബ്രേക്ക് എടുക്കാനുള്ള സമയം ഇതാണെന്നു തോന്നുന്നു.മറ്റുള്ളവർക്കു കൂടി കഴിവു തെളിയിക്കാനുള്ള അവസരം നൽകേണ്ട സമയമാണിത്. മറ്റാർക്കെങ്കിലും അവരുടെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കട്ടെ'' മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാക്സ്വെൽ പറഞ്ഞു.

മാനസികവും ശാരീരികവുമായി അത്ര സുഖകരമായ സമയത്തിലൂടെയല്ല കടന്നുപോകുന്നതെന്ന് മാക്സി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എനിക്ക് എന്റേതായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് തോന്നുന്നു. പകരം മറ്റൊരാൾ വന്നാൽ കൂടുതൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ് മറ്റൊരു താരത്തിന് അവസരം നൽകാൻ ഫാഫിനോട് ആവശ്യപ്പെട്ടത്. ടി20 ക്രിക്കറ്റ് ചിലപ്പോൾ അങ്ങനെയായിരിക്കാം. ഇത് വളരെ ചഞ്ചലമായ ഗെയിമാണെന്നും മാക്സ്വെൽ കൂട്ടിചേർത്തു.

നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കറും ഐപിഎല്ലിലെ മോശം പ്രകടനത്തെ മാക്‌സ്വെല്ലിനെ വിമർശിച്ചിരുന്നു. ഓസീസ് താരത്തിന് ഫാസ്റ്റ് ബൗളിങ് കളിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ''അവന്റെ നെഞ്ചിലേക്കോ തോളിന്റെ ഉയരത്തിലേക്കോ കുതിക്കുന്ന പന്തുകൾ മാക്സിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അരക്കെട്ടിന്റെ ഉയരത്തിന് താഴെയുള്ള എല്ലാ പന്തുകളും അയാൾക്ക് കളിക്കാൻ കഴിയുന്നു. പക്ഷേ അതിന് മുകളിലുള്ള അങ്ങനെയല്ല.'' സുനിൽ ഗവാസ്‌കർ പറഞ്ഞു.

ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഹൈ വോൾട്ടേജ് മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ബെംഗളൂരുവിനെ 25 റൺസിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ പ്ലെയിങ് ഇലവനിൽ 35 കാരനായ മാക്സ്വെൽ ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP