Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിസിസിഐ കണ്ണുരുട്ടിയതോടെ മുംബൈയ്ക്കായി ബാറ്റെടുക്കാൻ ശ്രേയസ്; രഞ്ജി ട്രോഫി സെമി ഫൈനലിൽ തമിഴ്‌നാട് 146 റൺസിന് പുറത്ത്; മുംബൈയ്ക്കും മോശം തുടക്കം; മധ്യപ്രദേശിനെതിരെ വിദർഭയ്ക്കും ബാറ്റിങ് തകർച്ച

ബിസിസിഐ കണ്ണുരുട്ടിയതോടെ മുംബൈയ്ക്കായി ബാറ്റെടുക്കാൻ ശ്രേയസ്; രഞ്ജി ട്രോഫി സെമി ഫൈനലിൽ തമിഴ്‌നാട് 146 റൺസിന് പുറത്ത്; മുംബൈയ്ക്കും മോശം തുടക്കം; മധ്യപ്രദേശിനെതിരെ വിദർഭയ്ക്കും ബാറ്റിങ് തകർച്ച

സ്പോർട്സ് ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്കെതിരെ ആദ്യ ദിനം തമിഴ്‌നാട് 146 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തമിഴ്‌നാടിനെ മൂന്ന് വിക്കറ്റ് നേടിയ തുഷാർ ദേശ്പാണ്ഡെയാണ് തകർത്തത്. ഷാർദുൽ ഠാക്കൂർ, മുഷീർ ഖാൻ, തനുഷ് കൊട്യൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. വിജയ് ശങ്കർ (44), വാഷിങ്ടൺ സുന്ദർ (43) എന്നിവർക്ക് മാത്രമാണ് തമിഴ്‌നാട് നിരയിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.

ബാബ ഇന്ദ്രജിത് (11), മുഹമ്മദ് (17), അജിത് റാം (15) എന്നിവർക്ക് മാത്രമാണ് തമിഴ്‌നാട് നിരയിൽ രണ്ടക്കം കണ്ട മറ്റ് താരങ്ങൾ. സായ് സുദർശൻ (0), നാരായൺ ജഗദീഷൻ (4), പ്രദോഷ് പോൾ (8), സായ് കിഷോർ (1) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. മലയാളി പേസർ സന്ദീപ് വാര്യർ റൺസൊന്നുമെടക്കാതെ പുറത്തായി.

മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ് അവർ. ഓപ്പണർമാരായ പൃഥ്വി ഷാ (5), ഭുപൻ ലാൽവാനി (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഷീർ ഖാൻ (24), മോഹിത് അവാസ്തി (1) എന്നിവർ ക്രീസിലുണ്ട്. കുൽദീപ് സെൻ, സായ് കിഷോർ എന്നിവരാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്.

രണ്ടാം സെമി ഫൈനലിൽ മധ്യ പ്രദേശിനെതിരെ വിദർഭ 170ന് പുറത്തായി. നാല് വിക്കറ്റ് നേടിയ ആവേശ് ഖാൻ, രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ കുൽവന്ദ് കെജ്രോളിയ, വെങ്കടേഷ് അയ്യർ എന്നിവരാണ് ടോസ് നേടി ബാറ്റിംഗിനെത്തിയ വിദർഭയെ തകർത്തത്. 63 റൺസ് നേടിയ മലയാളി താരം കരുൺ നായർ മാത്രമാണ് വിദർഭ നിരയിൽ പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗിൽ മധ്യപ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. യഷ് ദുബെയാണ് (11) മടങ്ങിയത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. ഹിമാൻഷു മന്ത്രി (26), ഹാർഷ് ഗൗളി (10) എന്നിവരാണ് ക്രീസിൽ.

സ്‌കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിദർഭയ്ക്ക്. ദ്രുവ് ഷോറെയാണ് (13) ആദ്യം മടങ്ങിയത്. പിന്നാലെ അഥർവ തൈഡേ (39), അമൻ മൊഖാദെ (13) എന്നിവർ പവലിയനിൽ തിരിച്ചെത്തി. നാലാമനായി ക്രീസിലെത്തിയ കരുണിന്റെ അർധ സെഞ്ചുറി ഇല്ലായിരുന്നെങ്കിൽ ഇതിലും പതിതാപകരമാനേനെ വിർഭയുടെ അവസ്ഥ. യഷ് റാതോഡ് (17), അക്ഷയ് വഡ്കർ (1), ആദിത്യ സർവാതെ (12), അക്ഷയ് വഖാരെ (0), യഷ് താക്കൂർ (0), ഉമേഷ് യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആദിത്യ താക്കറെ (0) പുറത്താവാതെ നിന്നു.

ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്ക് വേണ്ടി ശ്രേയസ് അയ്യർ കളിക്കാനിറങ്ങി. തമിഴ്‌നാടിനെതിരെ നടക്കുന്ന സെമിയിൽ മുംബൈക്ക് വേണ്ടി ശ്രേയസ് കളിക്കുമെന്ന് ശ്രേയസ് നേരത്തെ അറിച്ചിരിന്നു. ഇന്ത്യൻ സീനിയർ ടീമിലെയും എ ടീമിലെയും താരങ്ങൾ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കിൽ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന ബിസിസിഐ നിർദ്ദേശം നേരത്തെ ശ്രേയസ് ചെവികൊണ്ടിരുന്നില്ല. പുറംവേദന തുടരുന്നതിനാൽ രഞ്ജി ട്രോഫി ക്വാർട്ടറിൽ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടർമാരെ അറിയിച്ചത്.

ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്‌നെസ് പൂർണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എൻസിഎ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ ബിസിസിഐ താരത്തെ വാർഷിക കരാറിൽ ഉൾപ്പെടുത്തിയിരുന്നില്ല. കരാർ പട്ടിക പുറത്തുവരുന്നിന്റെ തൊട്ടുമുമ്പാണ് ശ്രേയസ് രഞ്ജി കളിക്കാമെന്നേറ്റത്. സമ്മർദ്ദത്തെ തുടർന്നാണ് ശ്രേയസ് തിരിച്ചെത്തിയത്. പരിക്കാണെന്ന് പറഞ്ഞ് മുങ്ങിയ താരം ഒരിക്കൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP