Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202415Saturday

'ഇന്ത്യൻ നായിക'യായി മിന്നിച്ച് മിന്നുമണി; ക്യാപ്റ്റൻ വേഷത്തിലുള്ള മലയാളി താരത്തിന്റെ അരങ്ങേറ്റത്തിൽ ഇന്ത്യക്ക് മിന്നും ജയം; ആദ്യ ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ട് എ വനിതാ ടീമിനെ കീഴടക്കിയത് മൂന്ന് റൺസിന്

'ഇന്ത്യൻ നായിക'യായി മിന്നിച്ച് മിന്നുമണി; ക്യാപ്റ്റൻ വേഷത്തിലുള്ള മലയാളി താരത്തിന്റെ അരങ്ങേറ്റത്തിൽ ഇന്ത്യക്ക് മിന്നും ജയം; ആദ്യ ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ട് എ വനിതാ ടീമിനെ കീഴടക്കിയത് മൂന്ന് റൺസിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം മിന്നും ജയത്തോടെ അവിസ്മരണീയമാക്കി മലയാളി താരം മിന്നുമണി. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ വനിതാ ടീമിനെ മൂന്നുറൺസിന് ഇന്ത്യൻ എ ടീം തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ.

മികച്ച ഫോമിൽ കളിച്ച ഇംഗ്ലീഷ് ബാറ്റർ ഹോളി ആർമിറ്റേജിനെ 17-ാം ഓവറിൽ ക്യാപ്റ്റൻ മിന്നു മണി പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി. ശ്രേയങ്ക പാട്ടീൽ എറിഞ്ഞ അവസാന ഓവറിൽ അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്നത് അവസാന പന്തിൽ വിജയിക്കാൻ നാല് എന്ന നിലയിലായി. എന്നാൽ അവസാന പന്തിൽ ഇംഗ്ലീഷ് ബാറ്റർ ചാർളി ഡീൻ റണ്ണൗട്ടാകുകയായിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണർ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജി.ദിവ്യ (22) എന്നിവർ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 40 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് 4-ാം വിക്കറ്റിൽ ഹോളി ആർമിറ്റേജും സെറിൻ സ്മെയിലും ചേർന്ന് 70 (57 പന്തിൽ) റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി.

ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആർമിറ്റേജിനെ (41 പന്തിൽ 52) റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ സെറിൻ സ്മെയിലിന്റെ (32 പന്തിൽ നിന്ന് 31) വിക്കറ്റ് കശ്വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടർന്ന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്.

കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾ ഡിസംബർ ഒന്ന്, മൂന്ന് തീയതികളിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP