Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

അഞ്ച് വിക്കറ്റുമായി അഞ്ഞടിച്ച് മുഹമ്മദ് ഷമി; 95 റൺസിന്റെ കൂട്ടുകെട്ടുമായി വാർണർ - സ്മിത്ത് സഖ്യം; മൊഹാലിയിൽ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ഏകദിനത്തിൽ 277 റൺസ് വിജയലക്ഷ്യം

അഞ്ച് വിക്കറ്റുമായി അഞ്ഞടിച്ച് മുഹമ്മദ് ഷമി; 95 റൺസിന്റെ കൂട്ടുകെട്ടുമായി വാർണർ - സ്മിത്ത് സഖ്യം; മൊഹാലിയിൽ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ഏകദിനത്തിൽ 277 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 277 റൺസ് വിജയലക്ഷ്യം. മൊഹാലിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് തകർത്തത്. ഓസീസ് 50 ഓവറിൽ എല്ലാവരും പുറത്തായി. ഡേവിഡ് വാർണർ (52), ജോഷ് ഇൻഗ്ലിസ് (45), സ്റ്റീവൻ സ്മിത്ത് (41) എന്നിവരാണ് ഓസീസ് നിരയിൽ തിളങ്ങിയത്

ആദ്യം ബാറ്റ് ചെയ്ത ഓസിസിന് മോശം തുടക്കമാണ് ലഭിച്ചത്. നാലാം പന്തിൽ തന്നെ മിച്ചൽ മാർഷിനെ (4) മുഹമ്മദ് ഷമി സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ വാർണർ - സ്മിത്ത് സഖ്യം 94 റൺസ് കൂട്ടിചേർത്തു. വാർണറെ 15 റൺസിൽ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യർക്ക് മുതലാക്കാനായില്ല. പിന്നീട് രവീന്ദ്ര ജഡേജയുടെ പന്തിൽ വാർണർ മടങ്ങി. വൈകാതെ സ്മിത്തിനെ ഷമി ബൗൾഡാക്കി. ഇതോടെ മൂന്നിന് 112 റൺസെന്ന നിലയിലായി ഓസീസ്.

പിന്നീട് വന്നവരെല്ലാം ചെറിയ സംഭാവനകൾ നൽകി. മർനസ് ലബുഷെയ്ൻ (39), കാമറൂൺ ഗ്രീൻ (31), മാർകസ് സ്റ്റോയിനിസ് (29) എന്നിവരുടെ കരുത്തിലാണ് ഓസീസ് 250 കടന്നത്. ഇതിനിടെ സ്റ്റോയിനിസ്, മാത്യൂ ഷോർട്ട് (2), സീൻ അബോട്ട് (2) എന്നിവരെ കൂടി പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. പാറ്റ് കമ്മിൻസ് (21) പുറത്താവാതെ നിന്നു. ആഡം സാംപ (2) അവസാന പന്തിൽ റണ്ണൗട്ടായി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പിന് മുമ്പുള്ള കടുത്ത പരീക്ഷയാണ് ഇരു ടീമുകൾക്കും. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയയാവട്ടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര 3-2ന് പരാജയപ്പെട്ടിരുന്നു.

മൂന്ന് ഏകദിനങ്ങളാണ് പമ്പരയിലുള്ളത്. വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

ഓസ്ട്രേലിയ: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, ജോഷ് ഇൻഗ്ലിസ്, മാർകസ് സ്റ്റോയിനിസ്, മാത്യൂ ഷോർട്ട്, പാറ്റ് കമ്മിൻസ്, സീൻ അബോട്ട്, ആഡം സാംപ.
ഇന്ത്യ: ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP