Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ഓവർ ത്രില്ലറിൽ നാല് വിക്കറ്റ് ജയം; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ പാക്കിസ്ഥാനെ കീഴടക്കി തായ്ലൻഡ്; കരുത്തായത് ഓപ്പണർ നതാകൻ ചന്തമിന്റെ അർധസെഞ്ചറി

അവസാന ഓവർ ത്രില്ലറിൽ നാല് വിക്കറ്റ് ജയം; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ പാക്കിസ്ഥാനെ കീഴടക്കി തായ്ലൻഡ്; കരുത്തായത് ഓപ്പണർ നതാകൻ ചന്തമിന്റെ അർധസെഞ്ചറി

സ്പോർട്സ് ഡെസ്ക്

ധാക്ക: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ പാക്കിസ്ഥാനെ കീഴടക്കി തായ്ലൻഡ് ടീമിന് അവിസ്മരണീയ ജയം. അവസാന ഓവർവരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാലു വിക്കറ്റുകൾക്കാണ് തായ് ടീം ജയം നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 116 റൺസാണു നേടിയത്. ഓപ്പണർ സിദ്ര അമീന്റെ അർധ സെഞ്ചറിയാണു പാക്കിസ്ഥാൻ സ്‌കോർ 100 കടത്തിയത്.

64 പന്തുകൾ നേരിട്ട സിദ്ര 56 റൺസെടുത്തു പുറത്തായി. റൺസ് വഴങ്ങുന്നതിൽ പിശുക്കു കാണിച്ച തായ് ബോളർമാർക്കു മുന്നിൽ പാക്കിസ്ഥാൻ വനിതകൾ ചെറിയ സ്‌കോറിലൊതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ തായ്‌ലൻഡ് വിജയലക്ഷ്യത്തിലെത്തി. മത്സരം അവസാനിക്കാൻ ഒരു പന്ത് ബാക്കി നിൽക്കെയാണ് തായ് വനിതകൾ വിജയ റൺസ് കുറിച്ചത്.

തായ്‌ലൻഡ് ഓപ്പണർ നതാകൻ ചന്തമിന്റെ അർധസെഞ്ചറി പ്രകടനമാണ് അവരെ വിജയവഴിയിലേക്കു നയിച്ചത്. 51 പന്തിൽ 61 റൺസെടുത്ത താരം 19ാം ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു. തുടർന്ന് നതായ ബൂചാതം (മൂന്ന് പന്തിൽ മൂന്ന്), റോസെനൻ കനോ (അഞ്ച് പന്തിൽ ഒൻപത്) എന്നിവർ ചേർന്ന് തായ്‌ലൻഡിനായി വിജയ റൺസ് കുറിച്ചു.

ഏഷ്യാ കപ്പിൽ രണ്ടു മത്സരങ്ങൾ തോറ്റ തായ് ടീമിന്റെ ആദ്യ വിജയമാണിത്. പാക്കിസ്ഥാന്റെ ആദ്യ തോൽവിയും. മൂന്നു മത്സരങ്ങളും ജയിച്ച് ആറു പോയിന്റുമായി ഇന്ത്യയാണു പട്ടികയിൽ ഒന്നാമത്. പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP