Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുഷ്‌ക അടുത്ത് നിന്നുമാറിയാൽ കോലി തമാശകൾ ഒപ്പിക്കും; തിരിച്ചുവരുമ്പോൾ പഴയപോലെ നല്ല കുട്ടിയാകും; ഡ്രസിങ് റൂമിലെ വിശേഷങ്ങൾ പറഞ്ഞ് പ്രദീപ് സങ്വാൻ

അനുഷ്‌ക അടുത്ത് നിന്നുമാറിയാൽ കോലി തമാശകൾ ഒപ്പിക്കും; തിരിച്ചുവരുമ്പോൾ പഴയപോലെ നല്ല കുട്ടിയാകും; ഡ്രസിങ് റൂമിലെ വിശേഷങ്ങൾ പറഞ്ഞ് പ്രദീപ് സങ്വാൻ

സ്വന്തം ലേഖകൻ

ഡ്രസിങ് റൂമിലെ കോലിയുടെ തമാശകൾ ഏറെ ആസ്വദിക്കുന്നവരാണ് സഹതാരങ്ങൾ. കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ അവസരം ലഭിച്ചവരിൽ ചിലർ ഡ്രസിങ് റൂമിലെ കോലിയുടെ സ്വഭാവ സവിശേഷതകൾ പുറത്തുപറയുകയും ചെയ്തു.

അണ്ടർ19 ടീം അംഗമായിരുന്ന പ്രദീപ് സങ്വാൻ ആണ് കോലിയും ഭാര്യ അനുഷ്‌കയും തമ്മിലുള്ള പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത്. ''അനുഷ്‌ക മുറിയുടെ ഏതെങ്കിലും ഭാഗത്തേക്ക് പോയാൽ കോലി തമാശകൾ ഒപ്പിക്കാൻ തുടങ്ങും. അനുഷ്‌ക തിരിച്ചുവന്നാൽ പഴയപോലെ നല്ല കുട്ടിയായി മാറും''പ്രദീപ് പറഞ്ഞു

വിരാട് കോലിയോട് അധികം സംസാരിക്കാൻ ആശങ്കപ്പെട്ടിരുന്നുവെന്നാണ് എ.ബി. ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ''നിങ്ങളുടെ ഷൂസ് കൊള്ളാം എന്നു ഞാൻ പറഞ്ഞാൽ ഉടൻ തന്നെ കോലി അതുപോലുള്ള ഷൂസ് സംഘടിപ്പിച്ചുതരും. നിങ്ങളുടെ കാപ്പി ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞാൽ അദ്ദേഹം കാപ്പി ഉണ്ടാക്കുന്ന മെഷീൻ ആമസോണിൽ ഓഡർ ചെയ്ത് വരുത്തി തരും''ഡിവില്ലിയേഴ്‌സ് പറഞ്ഞു.

കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കെ.എൽ.രാഹുലും ഹാർദിക് പാണ്ഡ്യയും കോലിയെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ക്രിക്കറ്റ് ടീമിൽ ഏറ്റവും റൊമാന്റിക്കും തമാശക്കാരനുമായ കളിക്കാരൻ ആരെന്ന ചോദ്യത്തിന് ഇരുവരും മറുപടി പറഞ്ഞത് കോലി എന്നായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP