Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ലോകത്തിലെ ഒന്നാം നമ്പർ ടീം; നിരവധി ലോക റെക്കോർഡുകൾ; പക്ഷെ 140 കോടി ജനങ്ങൾ ഇന്ത്യ...ഇന്ത്യ എന്ന് ആർപ്പുവിളിക്കുന്നതിന് അപ്പുറം മറ്റൊരു അഭിമാനമില്ല'; ലോകം കീഴടക്കാൻ യാത്ര തിരിക്കും മുമ്പ് ആദ്യം ഏഷ്യ; വീഡിയോ പങ്കുവെച്ച് രോഹിത് ശർമ

'ലോകത്തിലെ ഒന്നാം നമ്പർ ടീം; നിരവധി ലോക റെക്കോർഡുകൾ; പക്ഷെ 140 കോടി ജനങ്ങൾ ഇന്ത്യ...ഇന്ത്യ എന്ന് ആർപ്പുവിളിക്കുന്നതിന് അപ്പുറം മറ്റൊരു അഭിമാനമില്ല'; ലോകം കീഴടക്കാൻ യാത്ര തിരിക്കും മുമ്പ് ആദ്യം ഏഷ്യ; വീഡിയോ പങ്കുവെച്ച് രോഹിത് ശർമ

സ്പോർട്സ് ഡെസ്ക്

മുംബൈ: യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റിന്റെ പ്രമോഷണൽ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിലാണ് ടീമുകൾ ഏഷ്യാ കപ്പിനെ കാണുന്നത്. അതുകൊണ്ടുതന്നെ ലോകം കീഴടക്കുന്നതിന് മുമ്പ് ഏഷ്യ എന്ന അടിക്കുറിപ്പോടെയാണ് രോഹിത്തിന്റെ വീഡിയോ തയാറാക്കിയിരിക്കുന്നത്.

ലോകത്തിലെ ഒന്നാം നമ്പർ ടീം, നിരവധി ലോക റെക്കോർഡുകൾ, പക്ഷെ 140 കോടി ജനങ്ങൾ ഇന്ത്യ...ഇന്ത്യ എന്ന് ആർപ്പുവിളിക്കുന്നതിന് അപ്പുറം മറ്റൊരു അഭിമാനമില്ല, ലോകം കീഴടക്കാൻ യാത്ര തിരിക്കും മുമ്പ് ആദ്യം ഏഷ്യ കീഴടക്കാം എന്നാണ് വീഡിയോയിൽ പറയുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് ആണ് രോഹിത് ശർമയെ വെച്ച് പ്രമോഷണൽ വീഡിയോ പുറത്തിറക്കിയത്.

ഈ മാസം 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ 28ന് ആണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. ഇതിനുശേഷം സൂപ്പർ ഫോർ റൗണ്ടിൽ എത്തിയാൽ വീണ്ടും ഒരു തവണ കൂടി ഇരു ടീമുകളും പരസ്പരം നേർക്കുനേർ പോരാടും. ഫൈനലിലെത്തിയാൽ മൂന്നാമത് ഒരു തവണ കൂടി ഇന്ത്യ-പാക് പോരാട്ടം കാണാൻ ആരാധകർക്ക് അവസരം ഉണ്ടാകും.

കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിലേറ്റ കനത്ത തോൽവി ഇന്ത്യയുടെ സെമി സാധ്യതകൾ തകർക്കുകയും ചെയ്തു.

ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. ഈ വർഷം ടി20 ലോകകപ്പിലും ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ആണ്. ഒട്‌കോബർ 23നാണ് വിഖ്യാതമായ മെൽബണിലെ എംസിജിയിൽഇ ഇന്ത്യ-പാക് മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP