Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരിയ ടീമിനെ നിലനിർത്തി; സാം ബില്ലിങ്‌സും ടീമിൽ; ആശങ്കയായി സാക്ക് ക്രോളിയുടെ മോശം ഫോം

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരിയ ടീമിനെ നിലനിർത്തി; സാം ബില്ലിങ്‌സും ടീമിൽ; ആശങ്കയായി സാക്ക് ക്രോളിയുടെ മോശം ഫോം

സ്പോർട്സ് ഡെസ്ക്

ബർമിങ്ഹാം: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ തൂത്തുവാരിയ ടീമിനെ തന്നെ സെലക്ടർമാർ നിലനിർത്തി.

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ കോവിഡിനെത്തുടർന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

മൂന്നാം ടെസ്റ്റിനിടെ കോവിഡ് ബാധിതനായതിനെത്തുടർന്ന് മത്സരത്തിനിടക്ക് പിന്മാറിയ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് ടീമിൽ സ്ഥാനം നിലനിർത്തി. അതേസമയം, മൂന്നാം ടെസ്റ്റിൽ ഫോക്‌സിന് പകരം കോവിഡ് പകരക്കാരനായി വിക്കറ്റ് കാത്ത സാം ബില്ലിങ്‌സും ടീമിൽ ഇടം നേടി. എന്നാൽ ഇന്ത്യക്കെതിരായ ടെസ്റ്റിൽ ഫോക്‌സ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഫോക്‌സിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത ഐസൊലേഷൻ ഇന്ത്യക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുതലേന്നാണ് അവസാനിക്കുക.

ഐസൊലേഷൻ കഴിഞ്ഞ ഉടനെ ഫോക്‌സിനെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കാൻ ഇംഗ്ലണ്ട് തയാറാവുമോ എന്ന് വ്യക്തമല്ല. ന്യൂസിലൻഡിനെതിരായ പരമ്പര നേട്ടത്തിനിടയിലും ഇംഗ്ലണ്ട് സെലക്ടർമാർക്ക് തലവേദന ഉയർത്തിയത് ഓപ്പണർ സാക്ക് ക്രോളിയുടെ ഫോമാണ്. ന്യൂസിലൻഡിനെതിരെ മൂന്ന് ടെസ്റ്റിലും കളിച്ച ക്രോളിക്ക് 14.50 ശരാശരിയിൽ 87 റൺസെ നേടാാനയിരുന്നുള്ളു. എന്നാൽ ഇന്ത്യക്കെതിരായ ടെസ്റ്റിലും ക്രോളിയെ നിലനിർത്തിയിട്ടുണ്ട്.

ന്യൂസിലൻഡിനെതിരെ മൂന്നാം ടെസ്റ്റ് ജയിച്ച ടീമിൽ ഇന്ത്യക്കെതിരായ ടെസ്റ്റിനിറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ ഇംഗ്ലണ്ട് ഒരു മാറ്റം മാത്രമെ വരുത്താനിടയുള്ളു. കായികക്ഷമത വീണ്ടെടുത്താൽ ജെയിംസ് ആൻഡേഴ്‌സൺ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും.

എന്നാൽ ആൻഡേഴ്‌സൺ വരുമ്പോൾ സ്റ്റുവർട്ട് ബ്രോഡ്, മാത്യു പോട്ട്, ജാമി ഓവർടൺ എന്നിവരിലൊരാൾ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താകും. ന്യൂസിലൻഡിനെതിരാ മൂന്നാം ടെസ്റ്റിൽ ഓവർടൺ ബാറ്റുകൊണ്ട് വിജയത്തിൽ നിർണായക സംഭാവന നൽകിയിരുന്നു. 97 റൺസടിച്ച ഓവർടൺ മത്സരത്തിൽ രണ്ട് വിക്കറ്റുമെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP