Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബെൻസ്റ്റോക്‌സ്; പിന്മാറ്റം ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പ്

ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബെൻസ്റ്റോക്‌സ്; പിന്മാറ്റം ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പ്

സ്വന്തം ലേഖകൻ

ലണ്ടൻ: ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പായിട്ടാണ് പിന്മാറ്റം. മാനസിക ആരോഗ്യത്തിന് മുൻഗണന നൽകാനും ഇടത് ചൂണ്ടുവിരലിന് പൂർണ്ണ വിശ്രമം നൽകുന്നതിനുമാണ് അദ്ദേഹം പിന്മാറ്റം പ്രഖ്യാപിച്ചതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.

ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ടീമിൽ നിന്ന് ബെൻ സ്റ്റോക്സ് പിന്മാറിയതായി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. 'തന്റെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകാൻ ബെൻ സ്റ്റോക്സ് തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് പകരം ക്രെയ്ഗ് ഓവർട്ടണെ ടീമിലുൾപ്പെടുത്തി' ഇ.സി.ബി അറിയിച്ചു. ബെൻ സ്റ്റോക്സിന്റെ തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച ഇ.സി.ബി അദ്ദേഹത്തിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP