Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒല്ലീ റോബിൻസന്റെ വംശീയവും ലൈംഗികവുമായ പരാമർശം ഒരിക്കലും ന്യായീകരിക്കാനാവാത്തത്; അന്തർദേശീയ മത്സരങ്ങൾ കളിക്കുന്നതിൽ നിന്നും പൂർണ്ണമായി വിലക്കി ഇംഗ്ലണ്ട്

ഒല്ലീ റോബിൻസന്റെ വംശീയവും ലൈംഗികവുമായ പരാമർശം ഒരിക്കലും ന്യായീകരിക്കാനാവാത്തത്; അന്തർദേശീയ മത്സരങ്ങൾ കളിക്കുന്നതിൽ നിന്നും പൂർണ്ണമായി വിലക്കി ഇംഗ്ലണ്ട്

സ്വന്തം ലേഖകൻ

ഇംഗ്ലണ്ട്: വംശീയവും ലൈംഗികവുമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ഫാസ്റ്റ് ബൗളർ ഒല്ലീ റോബിൻസനെ വിലക്കി ഇംഗ്ലണ്ട്. അന്താരാഷ്ട്ര മത്സരം കളിക്കുന്നതിൽ നിന്നുമാണ് താരത്തെ വിലക്കിയത്. റോബിൻസന്റെ വംശീയവും ലൈംഗികവുമായ ട്വീറ്റ് ഒരിക്കലും ന്യായീകരിക്കാനാവത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്ത്രീകൾക്കെതിരെ ലൈംഗിക ചുവയുള്ള പോസ്റ്റ് നടത്തിയും ഏഷ്യക്കാരെ വംശീയമായി അധിക്ഷേപിച്ചും ഒക്കെയായിരുന്നു റോബിൻസന്റെ വിവാദ പോസ്റ്റുകൾ.

ട്വിറ്റർ മുഖാന്തിരം വർഷങ്ങൾക്ക് മുമ്പ് നടത്തിയ പരാമർശമാണ് ഒല്ലി റോബിൻസന് വിനയായത്. വളരെ മോശമായ പരാമർശമാണ് നടത്തിയത്. ഫാസ്റ്റ് ബൗളറായ റോബിൻസന്റെ പ്രവൃത്തി ഒരിക്കലും സ്വീകാര്യമല്ലെന്ന് ക്യാപ്റ്റൻ ജോ റൂട്ട് പറഞ്ഞു. അന്തർദേശിയ മത്സരങ്ങളിൽ നിന്നും പൂർണ്ണമായി വിലക്കിയതോടെ വ്യാഴാഴ്ച ന്യൂസിലന്റിനെതിരെയുള്ള രണ്ടാം ടെസ്റ്റും റോബിൻസന് കളിക്കാനാവില്ല.

2012 ലും 2013ലുമാണ് സോഷ്യൽ മീഡിയയിലൂടെ റോബിൻസൺ വിവാദമായ പരാമർശം നടത്തിയത്. അതേസമയം സസെക്‌സിന് വേണ്ടി ഇനിയും റോബിൻസണിന് കളിക്കാൻ അനുവാദമുണ്ട്. ഇതിന് പ്രത്യേകമായ എംപ്ലോയ്‌മെന്റ് കോൺട്രാക്ട് സൈൻ ചെയ്തിരുന്നു. 27കാരനായ റോബിൻസൺ നടത്തിയ ലൈംഗിക പരാമർശത്തിന്റെ പേരിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആകെ നാണം കെട്ടിരുന്നു. റോബിൻസണിന്റെ കേസ് സ്വതന്ത്ര ക്രിക്കറ്റ് അച്ചടക്ക കമ്മീഷൻ പരിഗണിക്കും. ഇല്ലെങ്കിൽ ഇസിബി പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP