Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ ധോണിയുടെ അഞ്ചു വയസ്സുള്ള മകൾക്ക് വധ ഭീഷണി; ധോണിയുടെ കുടുംബം താമസിക്കുന്ന ഫാം ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ്: പട്രോളിങ് ശക്തമാക്കിയും പ്രത്യേക സംഘത്തെ നിയോഗിച്ചും ജാർഖണ്ഡ് പൊലീസ്

ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ ധോണിയുടെ അഞ്ചു വയസ്സുള്ള മകൾക്ക് വധ ഭീഷണി; ധോണിയുടെ കുടുംബം താമസിക്കുന്ന ഫാം ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ്: പട്രോളിങ് ശക്തമാക്കിയും പ്രത്യേക സംഘത്തെ നിയോഗിച്ചും ജാർഖണ്ഡ് പൊലീസ്

സ്വന്തം ലേഖകൻ

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകനുമായ മഹേന്ദ്രസിങ് ധോണിയുടെ അഞ്ചു വയസ്സുള്ള മകൾക്ക് വധഭീഷണി. ഐപിഎല്ലിൽ ധോണിയുടെ മോശം പ്രകടനത്തെ തുടർന്നാണ് ധോണിയുടെ കുടുംബത്തിന് പുറമേ മകൾ സിവയ്ക്ക് പോലും വധ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ തുടർന്ന് ധോണിയുടെ കുടുംബം താമസിക്കുന്ന റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ ജാർഖണ്ഡ് പൊലീസ് വർധിപ്പിച്ചു. യുഎഇയിൽ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13-ാം സീസണിൽ ധോണിയുടെ പ്രകടനം മോശമായതിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയത്തിന്റെ വക്കിൽനിന്ന് തോൽവിയിലേക്ക് വഴുതിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സിനും ധോണിക്കുമെതിരെ വിമർശനം കടുത്തത്. ആ മത്സരത്തിൽ ചെന്നൈ വിജയത്തിന്റെ വക്കിൽ നിൽക്കെ, ബാറ്റിങ്ങിൽ ധോണിയും കേദാർ ജാദവും സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് തോൽവിക്കു കാരണമായതെന്ന് വിമർശനമുണ്ടായിരുന്നു. തൊട്ടടുത്ത മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കേദാർ ജാദവിനെ പുറത്തിരുത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്. അതേസമയം, ഈ മത്സരവും തോറ്റ ചെന്നൈ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വധഭീഷണികളും വന്നതോടെ റാഞ്ചിയിൽ ധോണിയുടെ ഫാംഹൗസിന് പുറത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫാം ഹൗസിന്റെ പരിസരങ്ങളിൽ പട്രോളിങ്ങും ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇതിനു പുറമെ, ധോണിയുടെ കുടുംബാംഗങ്ങൾക്കെതിരെ ഭീഷണി ഉയർത്തിയ വ്യക്തികളെ കണ്ടെത്താൻ പൊലീസിലെ സൈബർ വിഭാഗം ശ്രമം തുടങ്ങി.

'ധോണിയുടെ ഫാം ഹൗസിനു സമീപമുള്ള പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഫാം ഹൗസിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ സംശയകരമായ എല്ലാ നീക്കങ്ങളും പ്രത്യേകം നിരീക്ഷിക്കും. ഫാം ഹൗസിൽനിന്ന് നിശ്ചിത ദൂരം അകലെയായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്ത് ആവശ്യം വന്നാലും അവർ ഉടനടി സ്ഥലത്തെത്തും' റൂറൽ എസ്‌പി നൗഷാദ് ആലം വ്യക്തമാക്കി.

ഇതിനിടെ, ധോണിയും ടീമും നടത്തുന്ന മോശം പ്രകടനത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഭീഷണി ഉയർത്തുന്നവരെ വിമർശിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. 'ക്രിക്കറ്റിനെ ഒരു വിനോദോപാധി മാത്രമായി കാണുന്നതാണ് ഉചിതം. അതിനപ്പുറത്തേക്കു പോയാൽ അപകടമാണ്. ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണ്' അസോസിയേഷൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP