Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന് ഭാര്യ വിദ്യയ്ക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത പുറത്ത് വിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്: അഭിനന്ദനവുമായി താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന് ഭാര്യ വിദ്യയ്ക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത പുറത്ത് വിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്: അഭിനന്ദനവുമായി താരങ്ങൾ

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിനും ഭാര്യ വിദ്യയ്ക്കും പെൺകുഞ്ഞ് പിറന്നു. ഞായറാഴ്ചയാണ് ഇരുവർക്കും ചെന്നൈയിലെ ആശുപത്രിയിൽ പെൺകുഞ്ഞു ജനിച്ചത്. ഐപിഎല്ലിൽ റായിഡുവിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്‌സാണ് ഈ സന്തോഷ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. റായുഡുവും വിദ്യയും കുഞ്ഞും ഉൾപ്പെടുന്ന ചിത്രം സഹിതമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ട്വീറ്റ് ചെയ്തത്.

കുഞ്ഞുമായുള്ള ദമ്പതികളുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ഇരുവരെയും അഭിനന്ദിച്ച് സുരേഷ് റെയ്‌ന ഉൾപ്പെടെയുള്ള താരങ്ങൾ ട്വിറ്ററിലൂടെ രംഗത്തെത്തി. 2009 ഫെബ്രുവരി 14നാണ് റായുഡുവും വിദ്യയും വിവാഹിതരായത്. മറ്റു ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരേപ്പോലെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിൽ അത്ര താൽപര്യമില്ലാത്തയാളാണ് റായുഡുവിന്റെ ഭാര്യ വിദ്യ. ഒരിക്കൽ മാത്രം ചെന്നൈ ഐപിഎൽ കിരീടം ചൂടിയ സമയത്ത് കിരീടത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

കുഞ്ഞു ജനിച്ചതിനു പിന്നാലെ റായുഡുവിനെയും വിദ്യയെയും അഭിനന്ദിച്ച് ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്‌സിലും റായുഡുവിന്റെ സഹതാരമായ സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു. 'കുഞ്ഞിന്റെ പിറവിയിൽ റായുഡുവിനും വിദ്യയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വലിയൊരു അനുഗ്രഹമാണത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ച് ചെലവഴിക്കുക. സന്തോഷപ്രദമായ ജീവിതം ആശംസിക്കുന്നു' റെയ്‌ന ട്വിറ്ററിൽ കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP