Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോഹിത് ശർമ്മയുടെ ഇടിവെട്ട് ഡബിൾ സെഞ്ച്വറി; അജിങ്ക്യ റഹാനെയുടെ ക്ലാസിക് ടെസ്റ്റ് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് അർധ സെഞ്ച്വറി; വാലറ്റത്ത് ഉമേഷ് യാദവിന്റെ ചെറിയ ഒരു വെടിക്കെട്ട്; സൗത്താഫ്രിക്കൻ ബൗളർമാർക്ക് മേൽ ക്രൂരത തുടർന്ന് ഇന്ത്യൻ ബാറ്റിങ് നിര; റാഞ്ചി ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത് 497 റൺസ് അടിച്ച് കൂട്ടിയതിന് ശേഷം; സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും മോശം തുടക്കം

രോഹിത് ശർമ്മയുടെ ഇടിവെട്ട് ഡബിൾ സെഞ്ച്വറി; അജിങ്ക്യ റഹാനെയുടെ ക്ലാസിക് ടെസ്റ്റ് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് അർധ സെഞ്ച്വറി; വാലറ്റത്ത് ഉമേഷ് യാദവിന്റെ ചെറിയ ഒരു വെടിക്കെട്ട്; സൗത്താഫ്രിക്കൻ ബൗളർമാർക്ക് മേൽ ക്രൂരത തുടർന്ന് ഇന്ത്യൻ ബാറ്റിങ് നിര; റാഞ്ചി ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത് 497 റൺസ് അടിച്ച് കൂട്ടിയതിന് ശേഷം; സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും മോശം തുടക്കം

സ്പോർട്സ് ഡെസ്‌ക്‌


റാഞ്ചി: ആദ്യ ദിവസം നിർത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്ത്യൻ താരങ്ങളായ റഹാനെയും രോഹിത്തും രണ്ടാം ദിവസവും തുടങ്ങിയത്. തലേദിവസത്തെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി രോഹിത്തും അർധ സെഞ്ച്വറി സെഞ്ച്വറിയാക്കി റഹാനെയും മുന്നേറിയപ്പോൾ സൗത്താഫ്രിക്കൻ ബൗളർമാർക്ക് മറുപടിയില്ലാതായി. പരമ്പരയിൽ തുടർച്ചയായി മൂന്നാം ടെസ്റ്റിലും ഇന്ത്യൻ ബാറ്റിങ് നിര കത്തിക്കയറിയപ്പോൾ ആദ്യ ഇന്നിങ്സ് നായകൻ കോലി ഡിക്ലയർ ചെയ്തത് 497ന്9 എന്ന നിലയിൽ. മറുപടി ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക വെളിച്ചക്കുറവ് കാരണം രണ്ടാം ദിവസത്തെ കളി നേരത്തെ നിർത്തുമ്പോൾ സൗത്താഫ്രിക്ക പതറുകയാണ്.

ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തതിന് പിന്നാലെ ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക ഒൻപതിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഡീൻ എൾഗർ 0(2) ക്വിന്റൺ ഡി കോക്ക് 4(6) എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് വിക്കറ്റുകൾ നേടിയത്.സെഞ്ച്വറി നേടിയ റഹാനെ 115(192) പുറത്തായതിന് ശേഷം ആറാമനായി ക്രീസിലെത്തിയത് രവീന്ദ്ര ജഡേജ. ഒരു വശത്ത് രോഹിത് കത്തിക്കയറിയപ്പോൾ മികച്ച പിന്തുണയുമായി ജഡ്ഡു ഒപ്പം നിന്നു. ഇതിനിടയിൽ കരിയറിൽ തന്റെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേട്ടവും രോഹിത് പിന്നിട്ടു. 28 ഫോറും ആറ് സിക്സും അടങ്ങിയ ഇന്നിങ്സ് 212(255) അവസാനിക്കുമ്പോൾ ഇന്ത്യൻ സ്‌കോർ 370ന് 5

പിന്നീട് സാഹയെ കൂട്ടുപിടിച്ച് ജഡേജ മുന്നോട്ട് പോയി. ജഡേജ 51(119) വൃദ്ധിമാൻ സാഹ 24(42), രവിചന്ജ്രൻ അശ്വിൻ 14(16) ഉമേഷ് യാദവ് 31(10) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോർ. ഷാബാസ് നദീം 1*(5) മുഹമ്മദ് ഷമി 10*(11) എന്നിവർ പുറത്താകാതെ നിന്നു. അവസാന നിമിഷങ്ങളിൽ അഞ്ച് സിക്സറുകൾ പറത്തി വെടിക്കെട്ട് തീർത്തു.ഒന്നാം ദിവസം മികച്ച തുടക്കമാണ് സൗത്താഫ്രിക്കൻ ബൗളർമാർക്ക് ലഭിച്ചത്.. പരമ്പരയിൽ ആദ്യമായിട്ടാണ് ഇന്ത്യൻ മുൻനിരയ്ക്ക് സൗത്താഫ്രിക്കൻ ബൗളർമാർ വെല്ലുവിളി ഉയർത്തുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർലവാൾ 10(19), ചെതേശ്വർ പുജാര 0(9), വിരാട് കോലി 12(22) എന്നിവരുടെ വിക്കറ്റുകളാണ് പെട്ടന്ന് നഷ്ടമായത്. ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡ, ആന്റിച്ച് നോർട്ടേ സഖ്യം ബൗൾ ചെയ്തത്. സ്‌കോർ 12ൽ എത്തിയപ്പോൾ റബാഡ മായങ്കിനെ മടക്കി. സ്‌കോർ ബോർഡിൽ നാല് റൺസ് കൂടി എത്തിയപ്പോൾ മൂന്നാമനായി വന്ന പുജാര റബാഡയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. കഴിഞ്ഞ മത്സരത്തിലെ ഇരട്ട സെഞ്ച്വറി വീരൻ വിരാട് കോലിയെ നോർട്ടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ 39ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീടാണ് മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്ത രോഹിത് റഹാനെ കൂട്ടുകെട്ട് പിറന്നത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ജോർജ് ലിൻഡെ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആൻ റിച്ച് നോർട്ടെ, ഡെയ്ൻ പീറ്റ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മൂന്ന് മത്സര പരമ്പരയിൽ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിലും പൂണെയിൽ നടന്ന രണ്ടാം ടെസ്റ്റിലും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഇരട്ട സെഞ്ച്വറി പിറന്നു എന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തം. ആദ്യ ടെസ്റ്റിൽ മായങ്ക് അഗർവാൾ, രണ്ടാം ടെസ്റ്റിൽ വിരാട് കോലി എന്നിവർ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP