Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഇന്ത്യ സൗത്താഫ്രിക്ക അവസാന ടെസ്റ്റ് നാളെ റാഞ്ചിയിൽ; കോലിപ്പടയ്ക്ക് കൈയടിക്കാൻ ഗ്യാലറിയിൽ എംഎസ് ധോണിയും; മുൻ നായകനെത്തുന്നത് പ്രത്യേക അതിഥിയായി

ഇന്ത്യ സൗത്താഫ്രിക്ക അവസാന ടെസ്റ്റ് നാളെ റാഞ്ചിയിൽ; കോലിപ്പടയ്ക്ക് കൈയടിക്കാൻ ഗ്യാലറിയിൽ എംഎസ് ധോണിയും; മുൻ നായകനെത്തുന്നത് പ്രത്യേക അതിഥിയായി

സ്പോർട്സ് ഡെസ്‌ക്‌

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ കാണിയയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി എത്തും. ധോണിയുടെ ജന്മനാടായ റാഞ്ചിയിൽ വച്ചാണ് മത്സരം നടക്കുന്നത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് ധോണി മത്സരം കാണാൻ വരുന്നത്. ധോണിയുടെ പരിശീലകൻ കേശവ് ബാനർജി ധോണി ആദ്യ ദിനം ടെസ്റ്റ് മത്സരം കാണാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതെ സമയം ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ ധോണി ഏത് ദിവസം കളി കാണാൻ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ തവണ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം റാഞ്ചിയിൽ നടന്നപ്പോൾ ധോണി മത്സരം കാണാൻ സ്റ്റേഡിയത്തിൽ വന്നിരുന്നു. അന്ന് മത്സരത്തിന്റെ അവസാന ദിവസമാണ് ധോണി ഗ്രൗണ്ടിൽ വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP