Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി സൗത്താഫ്രിക്ക; കൂറ്റൻ ലീഡെന്ന ഇന്ത്യൻ മോഹം തല്ലിക്കെടുത്തി ഡീൻ എൾഗാറിനും ക്വിന്റൺ ഡി കോക്കിനും തകർപ്പൻ സെഞ്ച്വറികൾ; ഫാഫ് ഡുപ്ലസിസിന് അർധ സെഞ്ച്വറി; ഫോളോ ഓൺ ഭീഷണി മറികടന്ന് സൗത്താഫ്രിക്ക; രവിചന്ദ്രൻ അശ്വിന് അഞ്ച് വിക്കറ്റ്; വിശാഖപട്ടണം ടെസ്റ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തി സന്ദർശകർ

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി സൗത്താഫ്രിക്ക; കൂറ്റൻ ലീഡെന്ന ഇന്ത്യൻ മോഹം തല്ലിക്കെടുത്തി ഡീൻ എൾഗാറിനും ക്വിന്റൺ ഡി കോക്കിനും തകർപ്പൻ സെഞ്ച്വറികൾ; ഫാഫ് ഡുപ്ലസിസിന് അർധ സെഞ്ച്വറി; ഫോളോ ഓൺ ഭീഷണി മറികടന്ന് സൗത്താഫ്രിക്ക; രവിചന്ദ്രൻ അശ്വിന് അഞ്ച് വിക്കറ്റ്; വിശാഖപട്ടണം ടെസ്റ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തി സന്ദർശകർ

സ്പോർട്സ് ഡെസ്‌ക്‌

വിശാഖപട്ടണം: തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക ഭേദപ്പെട്ട നിലയിലേക്ക്. ഇന്ത്യയുയർത്തിയ 502 റൺസ് എന്ന കൂറ്റൻ സ്‌കോറിന് മറുപടിയായി മൂന്നാം ദിനം കളി നിർത്തുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എന്ന നിലയിലാണ് സന്ദർശകർ. രണ്ടാം ദിനം 39ന് മൂന്ന് എന്ന നിലയിൽ കളി അവസാനിപ്പിച്ച സൗത്താഫ്രിക്കയ്ക്ക് 63ന് നാല് എന്ന നിലയിലേക്ക് തകർന്ന് വീണ ശേഷമാണ് അപ്രതീക്ഷിതമായി തിരിച്ചുവന്നത്.

സെഞ്ച്വറി നേടിയ ഓപ്പണർ ഡീൻ എൾഗാർ 160(287), വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് 111(163) അർധ സെഞ്ച്വറി നേടിയ നായകൻ ഫാഫ് ഡുപ്ലസിസ് 55(103)എന്നിവർ ചേർന്നാണ് സൗത്താഫ്രിക്കയെ മത്സരത്തിലേക്ക് തന്നെ തിരികെ എത്തിച്ചത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സോക്‌റിനെക്കാൾ 117 റൺസ് പിന്നിലാണ് ഇപ്പോഴും സൗത്താഫ്രിക്ക.39ന് മൂന്ന് എന്ന നിലയിൽ കളി പുനരാറംഭിച്ച സൗത്താഫ്രിക്കയെ എളുപ്പം പുറത്താക്കി കൂറ്റൻ ലീഡ് സ്വന്തമാക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. നാലാമനായി തെംബ ബാവുമ 18(26) കൂടി വീണപ്പോൾ 4ന് 63 എന്ന നിലയിൽ സൗത്താഫ്രിക്ക തകർന്നു.

പിന്നീട് അഞ്ചാം വിക്കറ്റിൽ എൾഗാർ ഡുപ്ലസിസ് സഖ്യം 115 റൺസ് കൂട്ടുകെട്ടും പിന്നീട് എൾഗാർ ഡി കോക്ക് സഖ്യം നേടിയ 164 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുമാണ് സൗത്താഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ട് വന്നത്. ഈ സഖ്യം പിരിഞ്ഞതോടെ പിന്നീട് മൂന്ന വിക്കറ്റുകൾ പെട്ടന്ന നഷ്ടമായി. ഇന്ത്യക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. കരിയറിൽ ഇത് 27ാം തവണയാണ് അശ്വിൻ ഇഔ നേട്ടം സ്വന്തമാക്കുന്നത്. രവീന്ദ്ര ജഡേജ 2 വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP