Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടർച്ചയായുള്ള മോശം ഫോം തിരിച്ചടിയായി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഗാന്ധി - മണ്ടേല ട്രോഫി ടെസ്റ്റ് ടീമിൽ നിന്ന് ലോകേഷ് രാഹുൽ പുറത്ത്; യുവതാരം ശുഭ്മാൻ ഗിൽ പകരക്കാരൻ; ഫാസ്റ്റ് ബൗളർ ഉമേഷ് യാദവും പുറത്ത്; സ്ഥാനം നിലനിർത്തി ഹനുമ വിഹാരി; രോഹിത് ശർമ്മ ഇനി ടെസ്റ്റിലും ഓപ്പണർ; 15 അംഗ ഇന്ത്യൻ ടീം ഇങ്ങനെ

തുടർച്ചയായുള്ള മോശം ഫോം തിരിച്ചടിയായി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഗാന്ധി - മണ്ടേല ട്രോഫി ടെസ്റ്റ് ടീമിൽ നിന്ന് ലോകേഷ് രാഹുൽ പുറത്ത്; യുവതാരം ശുഭ്മാൻ ഗിൽ പകരക്കാരൻ; ഫാസ്റ്റ് ബൗളർ ഉമേഷ് യാദവും പുറത്ത്; സ്ഥാനം നിലനിർത്തി ഹനുമ വിഹാരി; രോഹിത് ശർമ്മ ഇനി ടെസ്റ്റിലും ഓപ്പണർ; 15 അംഗ ഇന്ത്യൻ ടീം ഇങ്ങനെ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗാന്ധി - മണ്ടേല ടെസ്റ്റ് പരമ്പരയിലെ മൂന്നു ടെസ്റ്റുകൾക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും മോശം ഫോമം തുടർന്ന് ഓപ്പണർ ലോകേഷ് രാഹുൽ ടീമിൽ നിന്നു പുറത്തായി. യുവതാരം ശുഭ്മാൻ ഗില്ലാണ് രാഹുലിന്റെ പകരക്കാരൻ. തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെയും വിൻഡീസ് പര്യടനത്തിലെയും ഇന്ത്യ എയ്ക്കുവേണ്ടിയുള്ള മികച്ച പ്രകടനമാണ് ശുഭ്മാന് സീനിയർ ടീമിലേക്ക് വിളിയെത്തിയതിന് കാരണം.രാഹുലിന് ഒപ്പം ഫാസ്റ്റ് ബൗളർ ഉമേഷ് യാദവും ടീമിൽ നിന്ന് പുറത്തായി.

ഋഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് സ്‌ക്വാഡിലെ രണ്ട് വിക്കറ്റ് കീപ്പർമാർ. രാഹുലിന്റെ അസാന്നിധ്യത്തിൽ രോഹിത് ശർമയെ ഓപ്പണർ സ്ഥാനത്തേയ്ക്ക് പരിഗണിക്കാനാണ് തീരുമാനമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ.പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്ന. അടുത്ത മാസം 2ന് വിശാഖപട്ടണത്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്‌റ്റോബർ 10ന് റാഞ്ചിയിലും മൂന്നാം ടെസ്റ്റ് ഒക്‌റ്റോബർ 19ന് പൂണെയിലും നടക്കും. ഇരു ടീമുകളും തമ്മിൽ മൂന്ന് ടി20 മത്സരങ്ങളിലാണ് ആദ്യം ഏറ്റുമുട്ടുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:

വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP