Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ അഫ്ഗാന് മികച്ച തുടക്കം; അഫ്ഗാന് വേണ്ടി ആദ്യ ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി റഹ്മത് ഷാ; അഷ്ഗർ അഫ്ഗാന് അർധസെഞ്ച്വറി; ചിറ്റംഗോങിൽ ഒന്നാം ദിനം 271ന് 5 എന്ന നിലയിൽ

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ അഫ്ഗാന് മികച്ച തുടക്കം; അഫ്ഗാന് വേണ്ടി ആദ്യ ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി റഹ്മത് ഷാ; അഷ്ഗർ അഫ്ഗാന് അർധസെഞ്ച്വറി; ചിറ്റംഗോങിൽ ഒന്നാം ദിനം 271ന് 5 എന്ന നിലയിൽ

സ്പോർട്സ് ഡെസ്‌ക്‌

ചിറ്റംഗോങ്: ബംഗ്ലാദേശിനെതിരെയുള്ള ഏക മത്സര ടെസ്റ്റിൽ മികച്ച തുടക്കവുമായി അഫ്ഗാനിസ്ഥാൻ. ഒന്നാം ദിവസം കളി നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ 271 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 88 റൺസുമായി അഷ്ഗർ അഫ്ഗാനും 35 റൺസ് നേടി അഫ്‌സർ സാസായിയുമാണ് ക്രീസിൽ. നേരത്തെ അഫ്ഗാൻ താരം നേടുന്ന ആദ്യ സെഞ്ച്വറിക്ക് റഹ്മത് ഷാ ഉടമയായി. താരം 102 റൺസാണ് നേടിയത്. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാമും നയീം ഹസനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോൾ മഹമ്മദുള്ളയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്. ഇബ്രാഹിം സദ്രാൻ 21(69) ഇഷാനുള്ള ജന്നത് 9(36) ഹാഷ്മത്തുള്ള ഷാഹിദി 14(32) മുഹമ്മദ് നബി 0(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP