Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിവൈ പാട്ടിൽ ട്രോഫിയിലെ മികച്ച പ്രകടനം തുണയായി; അർജുൻ തെണ്ടുൽക്കർ ഇനി മുംബൈ അണ്ടർ 23 ടീമിൽ കളിക്കും

ഡിവൈ പാട്ടിൽ ട്രോഫിയിലെ മികച്ച പ്രകടനം തുണയായി; അർജുൻ തെണ്ടുൽക്കർ ഇനി മുംബൈ അണ്ടർ 23 ടീമിൽ കളിക്കും

സ്പോർട്സ് ഡെസ്‌ക്

മുംബൈ: അണ്ടർ 23 മുംബൈ ടീമിൽ സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും. ബിസിസിഐയുടെ വൺഡേ ലീഗിന് വേണ്ടിയുള്ള മുംബൈ ടീമിലേക്കാണ് അർജുൻ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം അണ്ടർ 19 ടീമിന് വേണ്ടി അർജുൻ കളിച്ചിരുന്നു. കൊളംബൊയിൽ നടന്ന യൂത്ത് ഇന്റർനാഷണൽ ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം ഓവറിൽ തന്നെ അർജുൻ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. നേരത്തെ കുച്ച് ബിഹാർ ട്രോഫിയിൽ അണ്ടർ 19 മുംബൈ ടീമിലും അർജുൻ തെണ്ടുൽക്കർ കളിച്ചിരുന്നു.19 കാരനായ താരം ഫാസ്റ്റ് ബൗളറാണ്.

അജിത് അഗാർക്കർ തലവനായ സെലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെലക്ഷൻ ട്രയൽസിലും മികച്ച പ്രകടനം അർജുൻ ടെണ്ടുൽക്കർ കാഴ്ചവെച്ചതാണ് ടീമിലേക്ക് വഴി തുറന്നത്.ഈയടുത്ത് നടന്ന ഡിവൈ പാട്ടീൽ ട്വന്റി-ട്വന്റി കപ്പിലെയും ആർഎഫ്എസ് തല്യാർഖാൻ മെമോറിയൽ ഇൻവിറ്റേഷൻ ടൂർണമെന്റിലെയും പ്രകടനങ്ങളാണ് അർജുന് അണ്ടർ 23 ടീമിലേക്കുള്ള വഴി തുറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP