Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കേരളത്തെ എറിഞ്ഞൊതുക്കി അടിച്ച് മുന്നേറിയ വിദർഭയ്ക്കും പിഴയ്ക്കുന്നു; ഒന്നാമിന്നിങ്‌സിൽ അനായാസം ലീഡ് നേടിയിട്ടും ഒടുവിൽ സന്ദർശകർക്ക് കാലിടറി; ഒരു റൺ എടുത്തപ്പോൾ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ; വസീം ജാഫറും ഫായിസ് ഫസലും പുറത്തായ ആശ്വാസത്തിൽ കേരളം; രണ്ടാം ദിനം കേരളത്തിന് നിർണായകം തന്നെ

കേരളത്തെ എറിഞ്ഞൊതുക്കി അടിച്ച് മുന്നേറിയ വിദർഭയ്ക്കും പിഴയ്ക്കുന്നു; ഒന്നാമിന്നിങ്‌സിൽ അനായാസം ലീഡ് നേടിയിട്ടും ഒടുവിൽ സന്ദർശകർക്ക് കാലിടറി; ഒരു റൺ എടുത്തപ്പോൾ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ; വസീം ജാഫറും ഫായിസ് ഫസലും പുറത്തായ ആശ്വാസത്തിൽ കേരളം; രണ്ടാം ദിനം കേരളത്തിന് നിർണായകം തന്നെ

സ്പോർട്സ് ഡെസ്‌ക്

വയനാട്: ബൗളർമാരെ വാരിക്കോരി സഹായിക്കുന്ന കൃഷ്ണഗിരിയിലെ പിച്ചിൽ മികച്ച നിലയിൽ നിന്ന് വിദർഭയ്ക്കും ബാറ്റിങ് തകർച്ച കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 106ന് മറുപടിയുമായി ബാറ്റിങ് ആരംഭിച്ച വിദർഭ കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിലാണ്. 75 റൺസ് നേടിയ ഓപ്പണറും നായകനുമായ ഫായിസ് ഫസൽ 34 റൺസ് നേടിയ വസീം ജാഫർ എന്നിവരുടെ ഇന്നിങ്‌സാണ് സന്ദർശകർക്ക് ആദ്യ ദിനം തന്നെ ലീഡ് നേടിക്കൊടുത്തത്. എന്നാൽ ആദ്യ ദവസം 170ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്ന് 1 റൺസ് കൂടി ചേർത്തപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടത് വലിയ ലീഡ് നേടി മത്സരത്തിൽ മേൽക്കൈ ഉറപ്പിക്കാനുള്ള വിദർഭയുടെ സാധ്യതകൾക്കും തിരിച്ചടിയായി.

മികച്ച ഫോമിൽ കളിക്കുന്ന വെറ്ററൻ താരം വസീം ജാഫറിനെ താരതമേന്യ കുറഞ്ഞ സ്‌കോറിൽ പുറത്താക്കാൻ കഴിഞ്ഞത് കേരളത്തിന് വലിയ ആശ്വാസമായി. വസീം ജാഫറിനേയും ഓപ്പണർ സഞ്ചയ് റാമസ്വാമിയേയും എംഡി നിധീഷാണ് പുറത്താക്കിയത്. സന്ദീപ് വാര്യർക്കും രണ്ട് വിക്കറ്റ് ലഭിച്ചപ്പോൾ ക്വാർട്ടറിൽ ഗുജറാത്തിന്റെ കഥ കഴിച്ച ബേസിൽ തമ്പിക്ക് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. നാളെ എത്രയും വേഗം വിദർഭയെ ഓൾ ഒൗട്ടാക്കി മത്സരത്തിലേക്ക് തിരിച്ച വരുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം

കഴിഞ്ഞ വർഷത്തെ രഞ്ജി സീസണിൽ ക്വാർട്ടർ ഫൈനലിൽ 400 റൺസിനാണ് കേരളം വിദർഭയുടെ മുന്നിൽ കേരളം പരാജയം സമ്മതിച്ചത്. ഇത്തവണ കേരളത്തിന്റെ ഡ്രീം റൺ സെമിയിലെത്തിയപ്പോൾ കിട്ടയത് അതേ എതിരാളികൾ. പഴയ കടം വീട്ടാനിറങ്ങിയ വാട്മോറിന്റെ കുട്ടികൾക്ക് മേലെ നിലവിലെ ചാമ്പ്യന്മാർ പാഞ്ഞ്കയറിയത് ഭയന്നതിലും കൂടുതൽ നാശം വിതച്ചുകൊണ്ടാണ്. സെമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ കേരളത്തിനെ വെറും 106 റൺസിനാണ് വിദർഭ എറിഞ്ഞിട്ടത്. ഇന്ത്യൻ പേസർ ഉമേഷ് യാദവിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തെ ഇല്ലാതാക്കിയത്.

ഒരു ഘട്ടത്തിൽ 55ന് ഏഴ് എന്ന നിലയിൽ നിന്ന കേരളം നൂറ് റൺസ് പോലും തികക്കില്ലെന്ന് തോന്നിച്ച ഘട്ടത്തിലാണ് വാലറ്റത്തെ കൂട്ടപിടിച്ച് വിഷ്ണു വിനോദ് കേരളത്തെ വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തി. അവസാന വിക്കറ്റിൽ കൂറ്റനടിക്ക് മുതിർന്ന വിഷ്ണു രണ്ട് സികസറുകൾ പായിച്ചു. 37 റൺസെടുത്ത വിഷ്ണുവാണ് ടോപ് സ്‌കോറർ. ഇതിന് പുറമെ നായകൻ സച്ചിൻ ബേബി 22 റൺസ് നേടിതൊഴിച്ചാൽ 10 റൺസ് നേടിയ ബേസിൽ തമ്പിയാണ് രണ്ടക്കം കടന്ന ഏക താരം

കേരളത്തിനെതിരേ ടോസ് നേടിയ വിദർഭ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ് പകരം അരുൺ കാർത്തിക്ക് ടീമിൽ ഇടംപിടിച്ചു.രഞ്ജി ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭ കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ കേരളത്തെ തോൽപ്പിച്ച ടീമാണ്. എന്നാൽ, കഴിഞ്ഞയാഴ്ച ഇതേ ഗ്രൗണ്ടിൽ ഗുജറാത്തിനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയതിന്റെ ആവേശം കേരളത്തിന് കൈമുതലാകും എന്നാണ് പ്രതീക്ഷിച്ചത് എന്നാൽ അതുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP