Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്തിലാദ്യമായ രഞ്ജി ഫൈനൽ പ്രവേശത്തിന് ഒരുങ്ങി കേരളം; വാട്‌മോറിന്റെ കീഴിൽ ടീം കടുത്ത പരിശീലനത്തിൽ; ടീമിന്റെ ആത്മവിശ്വാസം നിലനിർത്താൻ സഞ്ജു ക്യാമ്പിൽ തുടരും; ശക്തരായ വിദർഭയ്ക്ക് എതിരായ സെമി വ്യാഴാഴ്ച

ചരിത്രത്തിലാദ്യമായ രഞ്ജി ഫൈനൽ പ്രവേശത്തിന് ഒരുങ്ങി കേരളം; വാട്‌മോറിന്റെ കീഴിൽ ടീം കടുത്ത പരിശീലനത്തിൽ; ടീമിന്റെ ആത്മവിശ്വാസം നിലനിർത്താൻ സഞ്ജു ക്യാമ്പിൽ തുടരും; ശക്തരായ വിദർഭയ്ക്ക് എതിരായ സെമി വ്യാഴാഴ്ച

സ്പോർട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി സെമിഫൈനലിൽ വിദർഭയെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരളം. വയനാട് കൃഷ്ണഗിരിയിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളെ മലർത്തിയടിച്ച് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഗുജറാത്തിനെതിരേ ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റ ബാറ്റ്സ്മാൻ സഞ്ജു സാംസൺ കളിക്കുന്നില്ലെന്നത് മാത്രമാണ് കേരളത്തെ അലട്ടുന്നത്.

പരിക്കേറ്റെങ്കിലും സഞ്ജുവിനെ ഫലപ്രദമായി ഉപയോഗിക്കുകയാണ് കോച്ച് ഡേവ് വാട്മോർ. ഡോക്ടർമാർ ഒരു മാസത്തെ വിശ്രമമാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ സഞ്ജുവിനെ ടീമിൽ തന്നെ നിലനിർത്താനാണ് കോച്ചിന്റെ പദ്ധതി. കളിക്കാനല്ല ടീമിന് ആത്മവിശ്വാസം പകരാനാണ് ഈ നീക്കം. അതുകൊണ്ട് തന്നെ പകരക്കാരെ ടീമിലെടുക്കുന്നില്ല.

പരിക്കേറ്റിട്ടും ക്രീസിലിറങ്ങിയ സഞ്ജു ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ടീമിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനം. സഞ്ജു ടീമിനൊപ്പമുള്ളത് മറ്റു കളിക്കാരിൽ കൂടുതൽ ആവേശം വിതയ്ക്കുമെന്നാണ് കോച്ച് കരുതുന്നത്. വസീം ജാഫർ, ഉമേഷ് യാദവ് തുടങ്ങി ഒരുപിടി നല്ല താരങ്ങളുമായാണ് വിദർഭ കളിക്കാനെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP