Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയയിൽ കെഎൽ രാഹുലിന്റെ രാഹു കാലം അവസാനിക്കുന്നില്ല; വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇന്ത്യൻ ഓപ്പണർ; സിഡ്‌നി ടെസ്റ്റിൽ പുറത്തായ ഉടനെ രാഹുൽ പോയത് നെറ്റ്‌സിലേക്ക്; കഠിനാധ്വാനത്തിന് കൈയടിച്ച് ക്രിക്കറ്റ് ആരാധകർ

ഓസ്‌ട്രേലിയയിൽ കെഎൽ രാഹുലിന്റെ രാഹു കാലം അവസാനിക്കുന്നില്ല; വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇന്ത്യൻ ഓപ്പണർ; സിഡ്‌നി ടെസ്റ്റിൽ പുറത്തായ ഉടനെ രാഹുൽ പോയത് നെറ്റ്‌സിലേക്ക്; കഠിനാധ്വാനത്തിന് കൈയടിച്ച് ക്രിക്കറ്റ് ആരാധകർ

മറുനാടൻ ഡസ്‌ക്‌

സമീപകാലത്തായി അത്ര മികച്ച ഫോമിലല്ല ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ. തുടർച്ചയായി ബാറ്റിംഗിൽ നിരാശപ്പെടുത്തുന്ന രാഹുൽ ഓസീസിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബാറ്റിങ് പരാജയം ആവർത്തിച്ചു. ആദ്യ ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങിയ രാഹുൽ 9 റൺസെടുത്ത് ജോഷ് ഹേസൽവുഡിന്റെ പന്തിൽ പുറത്താവുകയായിരുന്നു.

ഒന്നാം ദിനത്തെ ആദ്യ സെഷനിൽ ചെറിയ സ്‌കോറിൽ പുറത്തായെങ്കിലും വെറുതെയിരിക്കാൻ രാഹുൽ തയ്യാറായില്ല. ഔട്ടായതിന്റെ നിരാശയിൽ ഡ്രെസ്സിങ് റൂമിലിരിക്കാതെ താരം നേരെ പോയത് നെറ്റ്‌സ് പരിശീലനത്തിനാണ്. മോശം ഫോമിൽ നിന്ന് കരകയറാൻ രാഹുൽ നടത്തുന്ന കഠിനാധ്വാനമാണ് ഇതിലൂടെ വെളിവാകുന്നത്. ബാറ്റിംഗിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും രാഹുലിന്റെ ഈ കഠിനാധ്വാനം ക്രിക്കറ്റ് ലോകത്തിന്റെ കൈയടികൾ നേടിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP